Kerala

പ്രതിസന്ധികളില്‍ തളരാതെ ഒപ്പം നിന്നത് തന്റെ അച്ഛന്‍ : ജീവിതത്തില്‍ തനിക്ക് ഉറച്ച തീരുമാനങ്ങള്‍ എടുക്കാന്‍ കൂട്ടുനിന്ന ആ ശക്തിയെ കുറിച്ച് മഞ്ജു പറയുന്നു

തൃശൂര്‍ : എല്ലാ പ്രതിസന്ധികളിലും മഞ്ജുവിന് കൂട്ടായി ഉണ്ടായിരുന്നത് അച്ഛനായിരുന്നു. അര്‍ബുദബാധയെ തുടര്‍ന്ന് അച്ഛന്‍ മരണത്തിനു കീഴടങ്ങിയപ്പോള്‍ മഞ്ജുവിനു നഷ്ട്ടമാകുന്നത് ജീവിതത്തിലെ എല്ലാം പ്രതിസന്ധിയിലും തളരാതെ താങ്ങായി ഒപ്പം നിന്ന ശക്തിയേയാണ്. അച്ഛന്റെ വിയര്‍പ്പുതുള്ളികള്‍ കൊണ്ടു കൊരുത്തതാണു തന്റെ ചിലങ്കയെന്ന് മഞ്ജു പല അഭിമുഖങ്ങളിലും പറഞ്ഞിരുന്നു. അച്ഛന്‍ ചിട്ടിപിടിച്ചും കടം വാങ്ങിച്ചിട്ടുമൊക്കെയാണ് എന്നെ പഠിപ്പിച്ചത് എന്നു മഞ്ജു ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അടുത്ത വര്‍ഷത്തേയ്ക്കുള്ള പണം നേരത്തെ കൂട്ടി വയ്ക്കാന്‍ തുടങ്ങും. കമ്പനി ട്രെയിന്‍ യാത്രയ്ക്കു പണം കൊടുക്കുമ്പോള്‍ അച്ഛന്‍ അതു സേവ് ചെയ്തു വച്ച് ബസിനു പോകും. അങ്ങനെ സേവ് ചെയ്തും കമ്പനിയില്‍ നിന്ന് കടം വാങ്ങിച്ചിട്ടുമൊക്കെയാണ് എന്നെ പഠിപ്പിച്ചത്.

അന്ന് അമ്മയുടെ സ്വര്‍ണ്ണമൊക്കെ പണയത്തിലായിരുന്നു. കുറെ കഴിഞ്ഞാണ് എനിക്ക് അതൊക്കെ മനസിലായത്. ഈ അടുത്ത കാലത്താണ് അമ്മയ്ക്കും അച്ഛനും കയ്യില്‍ ഇടാന്‍ ഒരു മോതിരം എങ്കിലും ഉണ്ടായത്. പിന്നെ വാടകയ്ക്കാണെങ്കിലും അന്ന് ഞങ്ങള്‍ക്കു കേറിക്കിടക്കാനൊരു വീടെങ്കിലും ഉണ്ടായിരുന്നു . അച്ഛന്റെ ട്രാന്‍സ്ഫര്‍ അനുസരിച്ചു ജോലി സ്ഥലം മാറുമ്പോള്‍ അടുത്ത് സ്‌കൂള്‍ ഉണ്ടോ എന്നതിനേക്കാള്‍ നൃത്തം പഠിപ്പിക്കാന്‍ നല്ല ആളുകളെ കിട്ടുമോ എന്നായിരുന്നു അച്ഛനും അമ്മയും അന്വേഷിച്ചിരുന്നത് എന്നും മഞ്ജു പറയുന്നു. ഒരു സ്വകാര്യ കമ്പനിയിലെ അക്കൗണ്ടന്റായിരുന്നു മഞ്ജുവിന്റെ അച്ഛന്‍ മാധവന്‍ വാര്യര്‍.

 

 

 

 

 

 

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button