Latest NewsNewsInternational

പ്രദേശവാസികൾക്ക് പ്രകമ്പനങ്ങൾ അനുഭവപ്പെട്ടു: കുവൈറ്റിൽ ഭൂചലനം

ഇന്ന് പുലർച്ചെ 4.28ന് (പ്രാദേശിക സമയം) ആയിരുന്നു ഭൂകമ്പം.

കുവൈറ്റ് സിറ്റി: രാജ്യത്ത് നേരിയ ഭൂചലനം. കുവൈറ്റിലെ അൽ അഹ്മദിയിൽ നിന്ന് 24 കി.മി അകലെ തെക്ക് പടിഞ്ഞാറ് ദിശയിലായാണ് ഭൂചലനം ഉണ്ടായത്. റിക്ടർ സ്‌കെയിലിൽ 4.5 രേഖപ്പെടുത്തിയ ചലനം കുറച്ച് മിനിറ്റുകളോളം അനുഭവപ്പെട്ടുവെന്ന് ജർമ്മൻ റിസർച്ച് സെന്റർ ഫോർ ജിയോസയൻസസ് റിപ്പോർട്ട് ചെയ്തു.

Read Also: ഗൂഗിൾ മീറ്റ് ഇനി ഡ്യുവോയ്ക്ക് സ്വന്തം

ഇന്ന് പുലർച്ചെ 4.28ന് (പ്രാദേശിക സമയം) ആയിരുന്നു ഭൂകമ്പം. അൽ അഹ്മദിയിലാണ് ഭൂചലനം നടന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. നേരിയ ഭൂചലനമായിരുന്നതുകൊണ്ട് തന്നെ പ്രദേശവാസികൾക്ക് ചെറിയ പ്രകമ്പനങ്ങൾ അനുഭവപ്പെട്ടു. എന്നാൽ, നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button