മുഖക്കുരുക്കൾ കൂടുതലായി പ്രത്യക്ഷപ്പെടുന്നത് രോമകൂപങ്ങളില്‍ അമിതമായ തോതിൽ എണ്ണ അടിയുമ്പോഴാണ്. പ്രതിരോധശക്തി കുറയുന്നതും ടോക്സിനുകൾ ശരീരത്തിൽ അടിയുന്നതും ഹോർമോണ്‍ അസന്തുലിതാവസ്ഥയും അമിത സമ്മർദ്ദവും ഒക്കെ മുഖക്കുരുവിനു കാരണമാകാറുണ്ട്.
ഇനി നിങ്ങളുടെ മുഖക്കുരു ശല്യം പാടേ മാറ്റാൻ ഒരു എളുപ്പവഴി ഉണ്ട്. ടൂത്ത്പേസ്റ്റ് മുഖക്കുരു ചുവന്നുതടിക്കുന്നതിനെ തടയുന്നതിനൊപ്പം മുഖത്തെ മറ്റു ഭാഗങ്ങളിലേക്ക് ബാക്റ്റീരിയ പടരുന്നതും ഇല്ലാതാക്കും ടൂത്ത്പേസ്റ്റ് സഹായിക്കും. ടൂത്ത്പേസ്റ്റ് മുഖക്കുരുവിന്റെ വലിപ്പം കുറയ്ക്കും. മുഖക്കുരുവിനു കാരണമാകുന്ന ബാക്റ്റീരിയയെ പേസ്റ്റിൽ അടങ്ങിയിരിക്കുന്ന ട്രിക്ലോസാൻ ഇല്ലാതാക്കും.
ക്ലെന്‍സിങ്, ബ്ലീച്ചിങ് ഘടകങ്ങൾ അടങ്ങിയിട്ടുള്ള പേസ്റ്റ് മുഖത്തെ കറുത്ത പാടുകളും ഇല്ലാതാക്കും. പേസ്റ്റില്‍ അടങ്ങിയിട്ടുള്ള ബേകിങ് സോഡ ടോക്സിനുകളെ പുറന്തള്ളുകയും ചർമ്മത്തിന്റെ പി.എച്ച് ലെവൽ ബാലൻസ് ചെയ്യുകയും ചെയ്യും. പേസ്റ്റിലെ സിലിക്ക ചര്‍മ്മത്തിന്റെ കേടുപാടുകള്‍ ഇല്ലാതാക്കുകയും ഹൈഡ്രജൻ പെറോക്സൈഡ് ബാക്റ്റീരിയകൾക്കെതിരെ പ്രവർത്തിക്കുകയും ചെയ്യും.
പക്ഷെ എല്ലാ പേസ്റ്റും ഉപയോഗിക്കാൻ പാടില്ല. ബേകിങ് സോഡ, ട്രിക്ലോസാൻ, ആൽക്കഹോൾ, സോഡിയം പെറോഫോസ്ഫേറ്റ്, മെന്തോൾ, ഹൈഡ്രജൻ പെറോക്സൈഡ്, എന്നിവയടങ്ങിയ ടൂത്ത്പേസ്റ്റുകൾ ആണ് തിരഞ്ഞെടുക്കേണ്ടത്. ആർട്ടിഫിഷ്യൽ കളറുകൾ ഉള്ള ടൂത്ത്പേസ്റ്റുകൾ ഉപയോഗിക്കരുത്. ജെൽ ബേസ്ഡ് ടൂത്ത്പേസ്റ്റുകളും ഉപയോഗിക്കരുത്, കാരണം അവയിലെ ഇൻഗ്രീഡിയന്റ്സ് സാധാരണ ടൂത്ത്പേസ്റ്റുകളിൽ നിന്നു വ്യത്യസ്തം ആയിരിക്കും.
ആദ്യം തന്നെ ചർമ്മത്തിലെ ഏതെങ്കിലുമൊരു ചെറിയ ഭാഗത്ത് പുരട്ടിയതിനു ശേഷം അലർജി റിയാക്ഷൻ ഉണ്ടോയെന്നു പരിശോധിക്കണം, ചൊറിച്ചിലോ തടിച്ചിലോ പുകയലോ ഉണ്ടെങ്കിൽ ഒരിക്കലും ഈ രീതി തുടരരുത്. കൈകളും മുഖവും ശുദ്ധമായ വെള്ളത്തില്‍ വൃത്തിയായി കഴുകിയതിനു ശേഷം മാത്രമേ ഉപയോഗിക്കാവു. ടവൽ വച്ചു തുടച്ചതിനു ശേഷം ചൂണ്ടുവിരൽ ഉപയോഗിച്ച് ടൂത്ത്പേസ്റ്റ് പതിയെ മുഖക്കുരുവിൽ പുരട്ടാം.
Post Your Comments