ഇരിട്ടി: പീഡന പരാതിയില്‍ പോലീസിന് മൊഴിനൽകിയതിന് പിന്നാലെ പെൺകുട്ടി ജീവനൊടുക്കി. ആറളം ഫാം പുനഃരധിവാസ മേഖലയിലെ ഏഴാം ബ്ലോക്കിൽപ്പെട്ട തങ്കയുടെ മകള്‍ മിനി (17)യാണ് വീടിനുള്ളിൽ തൂങ്ങി മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരമാണ് പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ആറളം ഫാം സ്കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിനിയായ മിനി എസ്.എസ്.എല്‍.സി പരീക്ഷയെഴുതി ഫലം കാത്തിരിക്കുകയായിരുന്നു. വീടിനടുത്തുള്ള ബന്ധുവും രണ്ടു മക്കളുടെ അച്ഛനുമായ ഒരാളുമായി സ്നേഹത്തിലാണെന്നും ഇയാള്‍ വീട്ടില്‍ വരാറുണ്ടെന്നും സ്കൂളില്‍ നടന്ന കൗണ്‍സലിംഗില്‍, പെണ്‍കുട്ടി വ്യക്തമാക്കിയിരുന്നു. ഇക്കാര്യം ചൈല്‍ഡ് ലൈനില്‍ പരാതിയായി എത്തിയതോടെ, കുട്ടിയുടെ വീട്ടിലെത്തി മൊഴിയെടുക്കാന്‍ ചൈല്‍ഡ് ലൈന്‍ ആറളം പോലീസിന് നിര്‍ദ്ദേശം നല്കി.
നടുറോഡിൽ വെച്ച് യുവാവിനെ അജ്ഞാതസംഘം കഴുത്തറുത്ത് കൊന്നു
ഇതേത്തുടർന്ന്, വെള്ളിയാഴ്ച രാവിലെ വനിതാ പോലീസ് വീട്ടിലെത്തി കുട്ടിയുടെ മൊഴിയെടുത്തിരുന്നു. എന്നാൽ, തന്നെ ആരും പീഡിപ്പിച്ചിട്ടില്ലെന്നും തനിക്ക് പരാതിയൊന്നും ഇല്ലെന്നുമാണ് പെൺകുട്ടി മൊഴി നല്‍കിയതെന്ന് ആറളം എസ്.ഐ പ്രസാദ് വ്യക്തമാക്കി.എന്നാൽ, വൈകുന്നേരം അഞ്ചോടെ പെൺകുട്ടിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നുവെന്നും പോലീസ് അറിയിച്ചു.
Post Your Comments