Latest NewsIndiaNews

നടുറോഡിൽ വെച്ച് യുവാവിനെ അജ്ഞാതസംഘം കഴുത്തറുത്ത് കൊന്നു

ചണ്ഡിഗഢ്: പട്ടാപ്പകൽ നടുറോഡിൽ വെച്ച് യുവാവിനെ കഴുത്തറുത്ത് കൊന്നു. പഞ്ചാബിലെ മോഗയിൽ ബധ്നി കാളനിലുള്ള മാർക്കറ്റിൽ നടന്ന സംഭവത്തിൽ, വാളുകളുമായി എത്തിയ സംഘമാണ് കൊലപാതകം നടത്തിയത്. ആറ് പേർ ചേർന്ന് നടത്തിയ ആക്രമണത്തിൽ ദേശ് രാജ് എന്ന 25 വയസുകാരനാണ് കൊല്ലപ്പെട്ടത്.

നഗരത്തിലെ തിരക്കേറിയ മാർക്കറ്റിലേക്ക് രണ്ട് ബൈക്കുകളിലായി എത്തിയ അക്രമികൾ വാളുകളുമായി യുവാവിനു പിന്നാലെയോടി വെട്ടി കൊലപ്പെടുത്തുകയായിരുന്നു. കൊലപാകത്തിന് പിന്നാലെ അക്രമി സംഘം രക്ഷപ്പെട്ടു. പരിക്കേറ്റ യുവാവിനെ നാട്ടുകാർ ചേർന്ന് ഉടൻ അടുത്തുള്ള സിവിൽ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രക്തം വാർന്നാണ് മരണം സംഭവിച്ചതെന്ന് ഡോക്ടർമാർ പറഞ്ഞു.

കേരളത്തില്‍ തീരദേശത്ത് സ്ഥിതിചെയ്യുന്ന തട്ടുകടകള്‍ തീവ്രവാദത്തെ സഹായിക്കുന്നുവെന്ന് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ

ആക്രമണത്തിൽ യുവാവിന്റെ കഴുത്ത് പൂർണ്ണമായും ഛേദിക്കപ്പെട്ട നിലയിലായിരുന്നുവെന്നും സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അഡീഷനൽ പൊലീസ് സുപ്രണ്ട് സർഫ്രാസ് ആലം പറഞ്ഞു. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് അക്രമികൾക്കായി തിരച്ചിൽ ആരംഭിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button