മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചതിനാൽ 16 ലക്ഷം ഇന്ത്യൻ അക്കൗണ്ടുകൾ നിരോധിച്ച് വാട്സ്ആപ്പ്. കേന്ദ്ര സർക്കാരിന്റെ പുതിയ ഐടി നിയമമനുസരിച്ച് മാസംതോറും വാട്സ്ആപ്പ് അക്കൗണ്ട് സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തിറക്കുന്നുണ്ട്. ഏപ്രിൽ മാസത്തിലെ റിപ്പോർട്ട് പ്രകാരം, 16 ലക്ഷം ഉപയോക്താക്കൾക്ക് വാട്സ്ആപ്പ് ലഭ്യമാകില്ല.
ഉപയോക്താക്കളുടെ സുരക്ഷയ്ക്കും സ്വകാര്യതയ്ക്കും വേണ്ടിയാണ് വാട്സ്ആപ്പ് മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയത്. എന്നാൽ, വാട്സ്ആപ്പിന്റെ മാർഗ്ഗനിർദ്ദേശങ്ങൾക്ക് വിരുദ്ധമായി വ്യാജ വാർത്തകൾ പ്രചരിപ്പിച്ച കേസുകൾ കണ്ടെത്തുകയും നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. വ്യാജ വാർത്തകൾ ഉൾപ്പെടെ കണ്ടെത്തുന്നതിന് വാട്സ്ആപ്പിന് സ്വന്തമായി സംവിധാനമുണ്ട്.
Also Read: മെറ്റ: ഷെറിൻ സാൻഡ്ബർഗ് സ്ഥാനമൊഴിയുന്നു
ഉപയോക്താക്കളെ അപകീർത്തിപ്പെടുത്തിയ അക്കൗണ്ടുകൾക്കെതിരെയും വാട്സ്ആപ്പ് നടപടി സ്വീകരിച്ചിട്ടുണ്ട്.
Post Your Comments