മലപ്പുറം: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലം ഇടതു സർക്കാരിനെതിരായ ജനവികാരമാണെന്ന് മുസ്ലീം ലീഗ് നേതാവ് പി.കെ. അബ്ദു റബ്ബ്. പാർട്ടി തീരുമാനങ്ങൾക്കപ്പുറം ഏകാധിപതിയായി പിണറായി വിജയൻ നടത്തിയ മിന്നൽ പരീക്ഷണങ്ങളെ തൃക്കാക്കര വേരോടെ പിഴുതെറിഞ്ഞിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയും, മന്ത്രിമാരും, എൽഡിഎഫിന്റെ മുഴുവൻ എം.എൽ.എമാരും വീടുവീടാന്തരം കയറിയിറങ്ങിയിട്ടും, സെക്രട്ടേറിയറ്റ് തന്നെ തൃക്കാക്കരയിലേക്ക് മാറ്റിയിട്ടും ഫലമുണ്ടായില്ലെന്നും അബ്ദു റബ്ബ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
99ൽ കുറ്റി തെറിച്ച പിണറായിക്ക് ഇപ്പോൾ സെഞ്ച്വറിയല്ല, ഏറ്റവും വലിയ ഇഞ്ചുറിയാണ് ഉണ്ടായിരിക്കുന്നതെന്ന് അബ്ദു റബ്ബ് പരിഹസിച്ചു.
പി.കെ. അബ്ദു റബ്ബിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
മകന്‍ കാമുകിയുമായി നാടുവിട്ടു, മാനഹാനിയെ തുടര്‍ന്ന് മാതാവും സഹോദരിമാരും ആത്മഹത്യ ചെയ്തു
കേരളത്തിന്റെ മതേതര പൈതൃകങ്ങളെ തകർത്ത്, വർഗീയത വിതയ്ക്കാനും, സാമുദായിക ധ്രുവീകരണമുണ്ടാക്കാനുമാണ് ചിത്രത്തിൽ പോലുമില്ലാതിരുന്ന ഡോക്ടർ ജോ ജോസഫിനെ തൃക്കാക്കരയിൽ ഇടതു സ്ഥാനാർത്ഥിയാക്കിയത്. പാർട്ടി തീരുമാനങ്ങൾക്കപ്പുറം ഏകാധിപതിയായി പിണറായി വിജയൻ നടത്തിയ ഈ മിന്നൽ പരീക്ഷണങ്ങളെ തൃക്കാക്കര വേരോടെ പിഴുതെറിഞ്ഞിരിക്കുന്നു. മുഖ്യമന്ത്രിയും, മന്ത്രിമാരും, എൽഡിഎഫിന്റെ മുഴുവൻ എൽഎഎമാരും വീടുവീടാന്തരം കയറിയിറങ്ങിയിട്ടും, സെക്രട്ടറിയേറ്റ് തന്നെ തൃക്കാക്കരയിലേക്ക് മാറ്റിയിട്ടും ഫലമുണ്ടായില്ല.
കോൺഗ്രസിൽ നിന്നും നേടേണ്ടതു മുഴുവൻ നേടിയ ശേഷം പാർട്ടിയെ തള്ളിപ്പറഞ്ഞു പുറത്തു പോയ പി.സി.ചാക്കോ, കെ.വി.തോമസ് തുടങ്ങിയ കല്ലു കരട് കാഞ്ഞിരക്കുറ്റികളും പി.സി.യും, കാസയുമടക്കമുള്ള മുള്ള് മുരട് മൂർഖൻ പാമ്പുകളും ഒന്നിച്ചെതിർത്തിട്ടും യുഡിഎഫ് നേടിയ വിജയത്തിന് പത്തരമാറ്റിൻ്റെ പൊന്നിൻ തിളക്കം. 99 ൽ കുറ്റി തെറിച്ച പിണറായിക്ക് ഇപ്പോൾ സെഞ്ച്വറിയല്ല, ഏറ്റവും വലിയ ഇഞ്ചുറിയാണുണ്ടായിരിക്കുന്നത്. തുടർ ഭരണത്തിൻ്റെ അഹങ്കാരത്തെയും, വർഗീയ ധ്രുവീകരണമുണ്ടാക്കാനുള്ള ഗൂഢതന്ത്രങ്ങളെയും നിലംപരിശാക്കി തൃക്കാക്കരയുടെ ഹൃദയരഥത്തിലേറിയ പ്രിയ പി.ടി.യുടെ പിൻഗാമി ഉമാതോമസിന് അഭിവാദ്യങ്ങൾ.
Post Your Comments