കോട്ടയം: തൃക്കാക്കരയിൽ തന്റെ പ്രചരാണവും എൻഡിഎക്ക് ഗുണം ചെയ്തില്ലെന്ന് പി.സി ജോർജ്. എൻഡിഎയ്ക്ക് വരേണ്ട വോട്ടുകളും ഉമാ തോമസിന് പോയെന്നും പിണറായി വിരുദ്ധതയാണ് കാരണമെന്നും പി.സി ജോർജ് ഒരു മാധ്യമത്തോട് പറഞ്ഞു. തൃക്കാക്കരയിൽ പിണറായി വിരുദ്ധ തരംഗം ആഞ്ഞടിച്ചു.
അതുകൊണ്ട് തന്നെ ഒരു നിമിഷം താമസിക്കാതെ പിണറായി രാജി വയ്ക്കണമെന്നും പി.സി ജോർജ് പറഞ്ഞു. അതേസമയം, സഭയും കൈവിട്ടത് ജോ ജോസഫിന് തിരിച്ചടിയായി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പി ടി തോമസിന് കിട്ടിയതിലും ഭൂരിപക്ഷമാണ് ഉമാ തോമസിന് ലഭിച്ചുകൊണ്ടിക്കുന്നത്.
സിപിഎം തെരഞ്ഞെടുപ്പ് റിവ്യൂവിന് ശേഷം പറഞ്ഞിരുന്നത് തങ്ങൾക്ക് 4,000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയിക്കാൻ കഴിയും എന്നായിരുന്നു. എന്നാൽ, ഇനിയും തൃക്കാക്കരയിൽ പ്രതീക്ഷക്ക് വകയില്ലെന്നാണ് ഇടത് കേന്ദ്രങ്ങളും കരുതുന്നത്.
Post Your Comments