PalakkadNattuvarthaLatest NewsKeralaNews

ക​ഞ്ചാ​വു​മാ​യി കൊ​ല്ലം സ്വ​ദേ​ശി പിടിയിൽ

ആലംമൂട് കേരളപുരം സ്വദേശി അബ്ദുൽ ഹബീദി (46) നെയാണ് ആർപിഎഫ് ക്രൈം ഇന്‍റലിജൻസ് ബ്രാഞ്ചും പാലക്കാട് എക്സൈസും ചേർന്ന് പിടികൂടിയത്

പാലക്കാട്: പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ കഞ്ചാവുമായി കൊല്ലം സ്വദേശി പൊലീസ് പിടിയിൽ. ആലംമൂട് കേരളപുരം സ്വദേശി അബ്ദുൽ ഹബീദി (46) നെയാണ് ആർപിഎഫ് ക്രൈം ഇന്‍റലിജൻസ് ബ്രാഞ്ചും പാലക്കാട് എക്സൈസും ചേർന്ന് പിടികൂടിയത്.

12.5 കിലോ കഞ്ചാവ് ഇയാളിൽ നിന്ന് പിടിച്ചെടുത്തു. മൂന്നാം നമ്പർ പ്ലാറ്റ് ഫോമിൽ പരിശോധന നടക്കുന്നതിനിടെ രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ ആർപിഎഫ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. വിശാഖപട്ടണത്ത് നിന്നു ധൻബാദ് എക്സ്പ്രസിൽ എറണാകുളത്തേക്ക് കഞ്ചാവ് കൊണ്ടുവരികയായിരുന്നു ഇയാൾ.

Read Also : ‘പേര് ഹൈടെക് അംഗൻവാടി’, എന്നിട്ട് പേരിന് പോലും വൈദ്യുതിയില്ല, ടിവിയില്ല: ദുരിതത്തിലായി കുരുന്നുകൾ

പരിശോധന വരും ദിവസങ്ങളിലും കർശനമായി തുടരുമെന്ന് ആർപിഎഫ് കമാൻഡന്‍റ് ജെതിൻ ബി. രാജ് അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button