ഓരോ ദിവസം കഴിയുന്തോറും വികസിച്ചുകൊണ്ടിരിക്കുന്ന മേഖലയാണ് ഡിജിറ്റൽ രംഗം. നൂതന സാങ്കേതിക വിദ്യകൾ ഡിജിറ്റൽ രംഗത്ത് ഒരുപാട് മാറ്റങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. അത്തരത്തിൽ, ഡിജിറ്റൽ മേഖലയിൽ വൻ കുതിച്ചുചാട്ടത്തിന് ഒരുങ്ങുകയാണ് കെ3എ. റിപ്പോർട്ടുകൾ പ്രകാരം, പുതിയ തലമുറയ്ക്കായി ട്രെയിനിംഗ് സ്കൂൾ ആരംഭിക്കാനാണ് കെ3എ പദ്ധതിയിടുന്നത്.
പരസ്യരംഗത്ത് നൂതന ശൈലികൾ അവലംബിക്കാൻ പുതിയ തലമുറയെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡിജിറ്റൽ ട്രെയിനിംഗ് സ്കൂൾ ആരംഭിക്കുക.
Also Read: തിരുത മീനുമായി പ്രവർത്തകർ: കെ.വി. തോമസിന്റെ ചിത്രം കത്തിച്ചു
ഡിജിറ്റൽ ട്രെയിനിംഗ് സ്കൂൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിലാക്കാൻ തിരുവനന്തപുരം ടെന്നീസ് ക്ലബ്ബിൽ ചേർന്ന കെ3എ സംസ്ഥാന എക്സിക്യുട്ടീവ് യോഗം തീരുമാനിച്ചു. പ്രസിഡന്റ് രാജു മേനോൻ അധ്യക്ഷത വഹിച്ചു.
Post Your Comments