KeralaLatest NewsNews

ഡിജി കേരളം പദ്ധതി: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഉദ്ഘാടനം ചെയ്യും

സംസ്ഥാനത്തെ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ സംസ്ഥാനമാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് ഡിജി കേരളം പദ്ധതിക്ക് തുടക്കമിട്ടത്

സംസ്ഥാനത്ത് ഡിജി കേരളം പദ്ധതിക്ക് ഇന്ന് മുതൽ തുടക്കമാകും. കൊച്ചി കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലാണ് ഔദ്യോഗിക ഉദ്ഘാടന ചടങ്ങ് സംഘടിപ്പിക്കുന്നത്. ഉച്ചയ്ക്ക് 12 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. മന്ത്രി എം.ബി രാജേഷ് ചടങ്ങിൽ അധ്യക്ഷത വഹിക്കും. കൂടാതെ, ചടങ്ങിൽ തൊഴിലുറപ്പ് പദ്ധതിയുടെ സമ്പൂർണ്ണ സോഷ്യൽ ഓഡിറ്റ് സംസ്ഥാനമായി കേരളത്തെ മുഖ്യമന്ത്രി പ്രഖ്യാപിക്കുന്നതാണ്.

കേരളത്തെ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ സംസ്ഥാനമാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് ഡിജി കേരളം പദ്ധതിക്ക് തുടക്കമിട്ടത്. തദ്ദേശസ്ഥാപനാടിസ്ഥാനത്തിൽ ആറ് മാസം കൊണ്ട് സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത ഉറപ്പുവരുത്തുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി സർക്കാർ സേവനങ്ങൾ ഓൺലൈനാക്കുന്നതാണ്. കൂടാതെ, പദ്ധതിക്ക് കീഴിൽ ഓൺലൈൻ പണമിടപാട് ഉൾപ്പെടെയുള്ളവയിൽ പരിശീലനം നൽകാനുള്ള മാർഗ്ഗങ്ങളും ആസൂത്രണം ചെയ്തിട്ടുണ്ട്.

Also Read: വീ​ടി​ന്‍റെ പോ​ര്‍​ച്ചി​ല്‍ നിർത്തിയിട്ടിരുന്ന കാ​ര്‍ പൂ​ര്‍​ണ​മാ​യി ക​ത്തി ന​ശി​ച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button