Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsNews

‘കണക്കുകൾ വളരെ കൃത്യമാണ്, ജയം ഉറപ്പാണ്’: ജോ ജോസഫ്

യു.ഡി.എഫിന്റെ ഉറച്ച കോട്ട തകര്‍ക്കുമെന്ന് ആത്മവിശ്വാസത്തോടെ പറയുമ്പോള്‍ എല്‍.ഡി.എഫ് പ്രതീക്ഷ വയ്ക്കുന്നത് മുന്‍സിപ്പാലിറ്റി മേഖലകളിലാണ്.

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ശക്തമായ പ്രചരണം കാഴ്ചവെച്ച മൂന്നു മുന്നണികളും വിജയ പ്രതീക്ഷയിലാണ്. യു.ഡി.എഫ് കോട്ട നിലനിർത്തുമോ? ഇടതുമുന്നണി നൂറ് തികയ്ക്കുമോ? ബി.ജെ.പി ഇടം പിടിക്കുമോ? എന്ന ചോദ്യങ്ങൾക്ക് ഏതാനം മണിക്കൂറുകൾക്കുള്ളിൽ തൃക്കാക്കര ഉത്തരം നൽകും. എന്നാൽ, വിജയത്തിന്റെ കാര്യത്തില്‍ ഒരു സംശയവുമില്ലെന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോ ജോസഫ്.

Read Also: ഹൈക്കോടതി ജഡ്ജിക്കെതിരെ പോപ്പുലര്‍ ഫ്രണ്ട് നേതാവ് വിവാദ പരാമര്‍ശം നടത്തിയ സംഭവം, പ്രതികരിച്ച് ജസ്റ്റിസ് എന്‍.നഗരേഷ്

‘കണക്കുകൾ വളരെ കൃത്യമാണ്, ജയം ഉറപ്പാണ്. എൽ.ഡി.എഫ് വോട്ടുകൾ കൃത്യമായി പോൾ ചെയ്യപ്പെട്ടു’- ജോ ജോസഫ് പറഞ്ഞു. അതേസമയം, രണ്ടാം പിണറായി സര്‍ക്കാര്‍ ഒന്നാം വാര്‍ഷികത്തിന്റെ നിറവില്‍ നില്‍ക്കുമ്പോള്‍ തൃക്കാക്കരയിലേത് അഭിമാനപോരാട്ടമാണെന്ന് നേതാക്കള്‍ ധൈര്യത്തോടെ പ്രസ്താവിച്ചുകഴിഞ്ഞു. യു.ഡി.എഫിന്റെ ഉറച്ച കോട്ട തകര്‍ക്കുമെന്ന് ആത്മവിശ്വാസത്തോടെ പറയുമ്പോള്‍ എല്‍.ഡി.എഫ് പ്രതീക്ഷ വയ്ക്കുന്നത് മുന്‍സിപ്പാലിറ്റി മേഖലകളിലാണ്. കെ റെയില്‍ അടക്കമുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നഗരമേഖലകളില്‍ സ്വീകാര്യത ലഭിക്കുമെന്ന പ്രതീക്ഷയാണ് ഇടതുമുന്നണിക്കുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button