ദുബായ്: ഓഫീസുകളിലും അടച്ചിട്ട മേഖലകളിലും ഇ-സിഗരറ്റ് ഉപയോഗം നിരോധിച്ച് യുഎഇ. ഇ-സിഗരറ്റുകൾ പ്രോത്സാഹിപ്പിക്കുന്ന വെബ്സൈറ്റുകൾക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ടെലി കമ്യൂണിക്കേഷൻ റഗുലേറ്ററി അതോറിറ്റിയുമായി സഹകരിച്ചാണ് നടപടി.
Read Also: ബി.ജെ.പിയുടെ വോട്ടിനകത്ത് മൂന്നു ശതമാനത്തോളം വോട്ടുകള്‍ കുറവായതായി കാണുന്നു: പി.രാജീവ്
അതേസമയം, 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്കു പുകയില ഉത്പന്നങ്ങൾ വിൽക്കുന്നതും 12 വയസ്സിൽ താഴെയുള്ള കുട്ടിയുടെ സാന്നിധ്യത്തിൽ സ്വകാര്യ വാഹനങ്ങളിൽ പുകയില ഉപയോഗിക്കുന്നതും നിരോധിച്ചിട്ടുണ്ട്.
പുകയില വിതരണത്തിനുള്ള ഓട്ടോമാറ്റിക് വെൻഡിങ് മെഷീനുകൾ സ്ഥാപിക്കാൻ അനുവദിക്കില്ലെന്നും യുഎഇ അറിയിച്ചു. പ്രാർത്ഥനാലയങ്ങളിലും വിദ്യാഭ്യാസ-ആരോഗ്യ കേന്ദ്രങ്ങളിലും പുകവലി തടയുമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
Post Your Comments