
ന്യൂയോർക്ക്: 10 മില്യൺ യുഎസ് ഡോളർ നഷ്ടപരിഹാരമായി ജോണി ഡെപ്പിനു കൊടുക്കാൻ മുൻ ഭാര്യ ആംബർ ഹേഡിന് കഴിയില്ലെന്ന് വ്യക്തമാക്കി നടിയുടെ അഭിഭാഷകൻ. നടിയ്ക്ക് താങ്ങാനാവുന്നതിലും വലിയ തുകയാണ് ഇതെന്നാണ് അദ്ദേഹം പറഞ്ഞത്.
ആംബർ ഹേഡ് കുറച്ചുകാലമായി വളരെ വലിയ സാമ്പത്തിക ബുദ്ധിമുട്ടിലാണ്. അതുകൊണ്ടു തന്നെ, ഒറ്റയടിക്ക് ഇത്ര വലിയ തുക അടയ്ക്കാൻ സാധിക്കില്ലെന്നും നടിക്കു വേണ്ടി അഭിഭാഷകൻ മൊഴി നൽകി. കേസിൽ, ഭർത്താവായിരുന്ന ജോണി ഡെപ്പിന് അനുകൂലമായ വിധിയാണ് ഉണ്ടായത്. ഡെപ്പ് കേസ് ജയിച്ചതോടെ, 15 മില്യൺ യുഎസ് ഡോളർ നഷ്ടപരിഹാരമായി അദ്ദേഹത്തിന് മുൻ ഭാര്യ ആംബർ ഹേഡ് നൽകേണ്ടിവരും. തിരികെ, 2 മില്യൺ ഡോളർ ഡെപ്പും നൽകേണ്ടിവരും.
വിർജീനിയ കോടതിയിലെ 7 അംഗ ജൂറി പാനലാണ് വിധി പുറപ്പെടുവിച്ചത്. ‘ പൈറേറ്റ്സ് ഓഫ് കരീബിയൻ’ താരമായ ജോണി ഡെപ്പിന്റെ മുൻഭാര്യ നൽകിയ ഒരു അഭിമുഖത്തോടെയാണ് പ്രശ്നങ്ങളുടെ ആരംഭം. താൻ ഗാർഹിക പീഡനത്തിന്റെ ഇരയാണെന്ന് ആംബർ ഹേഡ് ഒരു പരിപാടിയിൽ വെളിപ്പെടുത്തിയതോടെയാണ് മുൻ ഭർത്താവ് ജോണി ഡെപ്പ് അവർക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുത്തത്.
അതേസമയം, ജോണി ഡെപ്പിന്റെ അഭിഭാഷകനായ ആദം വാൾഡ്മാൻ തന്നെ നടത്തിയ ചില പ്രസ്താവനകളിലൂടെ തന്നെ അപകീർത്തിപ്പെടുത്തിയെന്ന് പ്രത്യാരോപണമുന്നയിച്ച് ആംബർ തിരിച്ചും 100 മില്യൺ ഡോളറിന് സ്യൂട്ട് ഫയൽ ചെയ്തിരുന്നു.
Post Your Comments