
ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ എൻഫോഴ്‌സ് ഡയറക്ടറേറ്റിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാവാന്‍ സാധിക്കില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോണ്‍ഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ഇ.ഡി കഴിഞ്ഞ ദിവസം നോട്ടീസ് അയച്ചിരുന്നു. തുടർന്നാണ് വിദേശത്തായതിനാല്‍ ചോദ്യം ചെയ്യലിന് ഹാജരാവാന്‍ കൂടുല്‍ സമയം വേണമെന്ന ആവശ്യവുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്.
Read Also: പൊതുമരാമത്ത് വകുപ്പിന് ഇനി മഴക്കാലം നേരിടാം: പ്രത്യേക ടാസ്ക് ഫോഴ്സും കണ്‍ട്രോള്‍ റൂമും
സോണിയാഗാന്ധിയോട് ജൂണ്‍ എട്ടിനും രാഹുല്‍ ഗാന്ധിയോട് ഇന്നും ഹാജരാവാന്‍ ഇ.ഡി അയച്ച നോട്ടീസില്‍ പറയുന്നു. എന്നാല്‍, രാഹുല്‍ ഗാന്ധി ജൂണ്‍ അഞ്ചിന് രാജ്യത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇ.ഡിയുടെ നോട്ടീസിന് പിന്നാലെ, കേന്ദ്ര സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
Post Your Comments