
കൊച്ചി: ആരാധകരെ ആവേശം കൊള്ളിച്ച ലുക്കിൽ നടൻ ബാബു ആന്റണി വീണ്ടും. ഒമർ ലുലു സംവിധാനം ചെയ്യുന്ന ‘പവർ സ്റ്റാർ’ എന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലാണ്, പഴയകാല ലുക്കിൽ ബാബു ആന്റണി എത്തുന്നത്. സംവിധായകൻ ഒമർ ലുലു തന്നെയാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റർ പങ്കുവച്ചത്.
‘ഒരുപാട് നാളത്തെ എന്റെ ഒരു വലിയ സ്വപ്നം പൂവണിയാൻ കൂടെ കട്ടയക്ക് നിന്ന എന്റെ എല്ലാ ചങ്ക് ബഡീസിനും ഡെന്നീസ് ജോസഫ് സാറിനും ഹൃദയത്തിൽ നിന്നുള്ള നന്ദി. ഒരുപാട് പ്രതീക്ഷയോടെ നിങ്ങളുടെ മുന്നിൽ ഞങ്ങൾ ഇതാ പവർസ്റ്റാറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സമർപ്പിക്കുന്നു’ എന്ന കുറിപ്പോടെയാണ് ഒമർ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്.
ലുലു ഗ്രൂപ്പിന്റെ ഭാവി പദ്ധതികളെ കുറിച്ച് പ്രധാനമന്ത്രിയോട് വിശദീകരിച്ച് എം.എ യൂസഫലി
‘നഷ്ടപ്പെട്ടുപോയതെല്ലാം പത്തിരട്ടിയാക്കി തിരിച്ചു പിടിക്കുന്നവനാണ് യഥാർത്ഥ ഹീറോ’ എന്ന വാചകത്തോടെയാണ് പോസ്റ്റർ വന്നിട്ടുള്ളത്. ഡെന്നീസ് ജോസഫിന്റെ തിരക്കഥയിൽ പുറത്തു വരുന്ന ചിത്രത്തിലൂടെ ആക്ഷൻ കിംഗിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകർ.
Post Your Comments