ThiruvananthapuramKeralaNattuvarthaLatest NewsNews

അദ്ധ്യാപികയെ തൂപ്പുകാരിയായി നിയമിച്ചത് സമ്മതത്തോടെ: വിശദീകരണവുമായി മന്ത്രി വി. ശിവന്‍കുട്ടി

തിരുവനന്തപുരം: ഏകാദ്ധ്യാപക വിദ്യാലയത്തിലെ അദ്ധ്യാപിക ഉഷാ കുമാരിയെ തൂപ്പുകാരിയായി നിയമിച്ചുവെന്ന വാര്‍ത്തയില്‍ വിശദീകരണവുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. കെ.ആര്‍. ഉഷാ കുമാരിയെ യോഗ്യതയുടെ അടിസ്ഥാനത്തിലും അവരുടെ സമ്മതത്തോടെയുമാണ് നിയമിച്ചതെന്ന് ശിവന്‍കുട്ടി വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. 23,000- 50,200 രൂപ ശമ്പള സ്‌കെയിലില്‍ തൊഴില്‍ സുരക്ഷിതത്വം ഉറപ്പുവരുത്തുകയാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ ചെയ്‌തെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് യാതൊരു അടിസ്ഥാനവും ഇല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ വാര്‍ത്താ കുറിപ്പിന്റെ പൂര്‍ണ്ണ രൂപം:

യാത്രാസൗകര്യം തീരെ ഇല്ലാത്തതും വിദ്യാഭ്യാസപരമായി പിന്നാക്കം നില്‍ക്കുന്ന ഒറ്റപ്പെട്ട തീരപ്രദേശങ്ങളിലെയും വന മേഖലകളിലെയും വിദ്യാര്‍ത്ഥികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് 1997 ഡിപിഇപിപദ്ധതിയില്‍ രൂപം കൊടുത്തതാണ് ഏകാധ്യാപക വിദ്യാലയങ്ങള്‍. 2021 വരെ 11 ജില്ലകളില്‍ 270 ഏകാധ്യാപക വിദ്യാലയങ്ങളില്‍ 3818 വിദ്യാര്‍ഥികളായിരുന്നു പഠനം നടത്തിയിരുന്നത്.

ഈ വിദ്യാലയങ്ങളില്‍ അധ്യാപനത്തിന് അതാത് പ്രദേശങ്ങളില്‍ ഏറ്റവും വിദ്യാഭ്യാസ യോഗ്യതയുള്ള വരെ വിദ്യാവോളണ്ടിയര്‍മാരായി താല്‍ക്കാലികമായി നിയമിച്ചു. 344 വിദ്യാവോളണ്ടിയര്‍മാരാണ് ഇത്തരത്തില്‍ നിയമിക്കപ്പെട്ടത്. ഇവര്‍ക്ക് ഓണറേറിയം ആയി 18500 രൂപയാണ് നല്‍കിയിരുന്നത്. പൊതു വിദ്യാലയങ്ങള്‍ ഹൈടെക് ആയി മാറുകയും മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളോടെ മികവിന്റെ കേന്ദ്രങ്ങളായി മാറുകയും ചെയ്തു. ഈ സാഹചര്യത്തില്‍ ഒരു സൗകര്യവും ഇല്ലാത്ത ഏകാധ്യാപക വിദ്യാലയങ്ങളിലെ കുട്ടികള്‍ക്കും ഇക്കാര്യങ്ങള്‍ അനുഭവവേദ്യമാകേണ്ടതുണ്ട്.

വെള്ളക്കടലയ്ക്കുണ്ട് നിരവധി ഗുണങ്ങള്‍… അവയെക്കുറിച്ച്‌ കൂടുതല്‍ അറിയാം

അതിനാല്‍ തൊട്ടടുത്ത പ്രൈമറി സ്‌കൂളുകളില്‍ എത്തിച്ചേരാന്‍ സാധിക്കുന്ന ഏകാധ്യാപക വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികളെ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെയും ഗോത്രവര്‍ഗ്ഗ വകുപ്പിന്റെയും സഹായത്തോടെയും സ്‌കൂളുകളില്‍ എത്തിക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് മുന്‍കൈയെടുത്തു. തൊട്ടടുത്ത എല്‍പി സ്‌കൂളുകളില്‍ കുട്ടികളെ ഗതാഗതമാര്‍ഗം എത്തിക്കാന്‍ കഴിയും എന്ന് പഠനറിപ്പോര്‍ട്ടിന്റെയും ഇത് ഉറപ്പുവരുത്തിയതിന്റെയും അടിസ്ഥാനത്തില്‍ 243 ഏകാധ്യാപക വിദ്യാലയങ്ങള്‍ പൂട്ടാനും ഇത്തരത്തില്‍ സൗകര്യമില്ലാത്ത ബാക്കി 27 ഏകാധ്യാപക വിദ്യാലയങ്ങള്‍ തുടര്‍ന്നു പോകാനും ഗവണ്‍മെന്റ് തീരുമാനിച്ചു.

ഈ ഏകാധ്യാപക വിദ്യാലയങ്ങളിലെ വിദ്യാ വോളണ്ടിയര്‍മാരെ അവര്‍ക്ക് ആദ്യം നിയമനം നല്‍കിയ സീനിയോറിറ്റിയുടെയും അവരുടെ സമ്മതത്തിന്റെയും അടിസ്ഥാനത്തില്‍ പൊതു വിദ്യാഭ്യാസ വകുപ്പില്‍ 23,000- 50,200 ശമ്പളസ്‌കെയില്‍ പിടിസിഎം/ എഫ്ടിഎം തസ്തികയില്‍ സ്ഥിര നിയമനം നടത്തി ജോലി സുരക്ഷിതത്വം ഉറപ്പാക്കി.അമ്പൂരി കുന്നത്തുമല അഗസ്ത്യ ഏകാധ്യാപക വിദ്യാലയത്തില്‍ പ്രൈമറി വിഭാഗത്തില്‍ ഏഴ് വിദ്യാര്‍ഥികളാണ് ഉണ്ടായിരുന്നത്.ഈ വിദ്യാര്‍ത്ഥികളെ പുരളിമല ട്രൈബല്‍ എല്‍പിഎസ് സെന്റ് ജോര്‍ജ് എല്‍പിഎസ് അമ്പൂരി എന്നീ സ്‌കൂളുകളില്‍ പഠിപ്പിക്കുന്നതിന് സൗകര്യം ഉറപ്പു വരുത്തിയിട്ടുണ്ട്.

യുവതിയ്ക്ക് പീഡനം : പ്രതികൾ റിമാൻഡിൽ

പ്രസ്തുത സ്‌കൂളില്‍ 18,500 രൂപ ഓണറേറിയത്തില്‍ വിദ്യാവോളണ്ടിയര്‍ ആയി സേവനം അനുഷ്ടിച്ച ശ്രീമതി കെ ആര്‍ ഉഷാകുമാരിയെ യോഗ്യതയുടെയും അവരുടെ സമ്മതത്തോടെയും 23,000- 50,200 രൂപമ്പളസ്‌കെയില്‍ പേരൂര്‍ക്കട പിഎസ്എന്‍എം ഹയര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പിടിസിഎം ആയി നിയമനം നല്‍കി. ഇത്തരത്തില്‍ വിദ്യാ വോളന്റിയര്‍മാര്‍ക്ക് സ്ഥിര ജോലിയും തൊഴില്‍ സുരക്ഷിതത്വവും ഉറപ്പുവരുത്തുകയാണ് എല്‍ഡിഫ് സര്‍ക്കാര്‍ ചെയ്തത്. വസ്തുതകള്‍ ഇതായിരിക്കെ ഇതുസംബന്ധിച്ച സമൂഹമാധ്യമങ്ങളിലെ വാര്‍ത്തകള്‍ക്ക് യാതൊരു അടിസ്ഥാനവും ഇല്ലെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button