Latest NewsKeralaNews

തനിക്ക് ഭക്ഷണം പോലും തരുന്നില്ല, എന്നെ കുറെ തല്ലി: ഷഹനയുടെ ഡയറിക്കുറിപ്പുകള്‍ പുറത്ത്

ഇങ്ങനെ പോയാല്‍ ഞാന്‍ ഉണ്ടാവില്ല, സെന്‍ജു എന്റെ കൂടെ ഉണ്ടാവും എന്ന് ഞാന്‍ കരുതി.

കോഴിക്കോട്: നടിയും മോഡലുമായ ഷഹന വാടകവീട്ടിലെ ജനലഴിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത് മേയ് 13നു പുലര്‍ച്ചെയാണ്. ഭര്‍ത്താവ് സജ്ജാദും ഭര്‍തൃവീട്ടുകാരും ശാരീരികമായും മാനസികമായും ഷഹനയെ പീഡിപ്പിച്ചിരുന്നതിന്റെ തെളിവുകള്‍ പുറത്ത്.

ഷഹനയുടെ ഡയറിക്കുറിപ്പുകളിൽ ഭര്‍ത്താവ് സജ്ജാദിനും കുടുംബത്തിനുമെതിരെ പരാമര്‍ശമുണ്ട്. സജ്ജാദ് തല്ലിയതായും ഭക്ഷണം പോലും നൽകാതെ പീഡിപ്പിച്ചിരുന്നതായും ഷഹന ഡയറിയിൽ കുറിച്ചിട്ടുണ്ട്. ഈ ഡയറി അന്വേഷണ ഉദ്യോഗസ്ഥനു ഷഹനയുടെ സഹോദരന്‍ കൈമാറി.

ഷഹനയുടെ മരണം ആത്മഹത്യയാണെന്നാണു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തി ഭര്‍ത്താവ് സജ്ജാദിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

read also: കോടതിക്കെതിരായ പരാമർശം: ഭാഗ്യലക്ഷ്മിയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഹർജി

ഭർത്താവിന്റെ കുടുംബാംഗങ്ങളില്‍നിന്നും താന്‍ അനുഭവിക്കേണ്ടി വന്ന പീഡനങ്ങളാണ് ഷഹനയുടെ ഡയറിക്കുറിപ്പുകളിലുള്ളത്. ‘വീട്ടില്‍ തനിക്ക് ജോലിക്കാരുടെ സ്ഥാനം പോലും ഉണ്ടായിരുന്നില്ല. കുടുംബത്തില്‍നിന്ന് അകറ്റിനിര്‍ത്തുന്നതിന് സജ്ജാദും കൂട്ടുനിന്നു. താന്‍ മോഡലിങ്ങിലൂടെ സമ്പാദിച്ച പണമെല്ലാം സജ്ജാദും കുടുംബവും തട്ടിയെടുത്തു. തനിക്ക് ഭക്ഷണം പോലും തരുന്നില്ല. സ്വര്‍ണമെല്ലാം കുടുംബക്കാര്‍ വിറ്റു’- എന്നെല്ലാം ഷഹന ഡയറിയില്‍ കുറിച്ചു.

മഹറിന്റെ പേര് പറഞ്ഞ് സെന്‍ജുവിന്റെ വീട്ടില്‍ നിരന്തരം വഴക്കാണെന്നും മഹര്‍ വിറ്റ് പണം സെന്‍ജുവിന്റെ ഉമ്മയ്ക്ക് കൊടുത്തെന്നും ഷഹന കുറിക്കുന്നു. ‘സെന്‍ജു എന്നെ കുറേ തല്ലി. സെന്‍ജുവും വീട്ടുകാരും കൂടി എന്റെ അടുത്ത് വഴക്കുണ്ടാക്കി. ഇങ്ങനെ പോയാല്‍ ഞാന്‍ ഉണ്ടാവില്ല, സെന്‍ജു എന്റെ കൂടെ ഉണ്ടാവും എന്ന് ഞാന്‍ കരുതി. ഇപ്പോള്‍ സെന്‍ജു പോലും കൂടെ ഇല്ല. എനിക്ക് മെന്റലാവും. ഇതുവരെ ഉമ്മയോട് ഒന്നും പറഞ്ഞിട്ടില്ല. എന്റെ ഉമ്മ എന്നെ സ്‌നേഹിച്ച പോലെ ഇതുവരെ എന്നെ ആരും സ്‌നേഹിച്ചിട്ടില്ല.സെന്‍ജുവിന്റെ കയ്യില്‍ പൈസ ഇല്ല. സെന്‍ജുവിന് ഇപ്പോള്‍ വീട്ടുകാരാണ് വലുത്. ഞാന്‍ ഇപ്പോള്‍ വെറും സീറോ ആയി’- ഡയറിയില്‍ ഷഹന കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button