ഡോ. ഷഹനയുടെ ആത്മഹത്യയോടെ സര്‍വകലാശാലകളിലെ സ്ത്രീധനവിരുദ്ധ സത്യവാങ്മൂലം വീണ്ടും ചർച്ചകളിൽ ഇടംപിടിക്കുന്നു. രണ്ടു വർഷം മുമ്പ് സ്ത്രീധനപീഡനവും അതേത്തുടര്‍ന്നുള്ള മരണങ്ങളും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് സര്‍വകലാശാലാ തലത്തില്‍ ബോധവല്‍ക്കരണ പരിപാടികള്‍ ആരംഭിച്ചത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആയിരുന്നു ഈ ആശയം മുന്നോട്ട് വെച്ചത്. പിന്നാലെ, സംസ്ഥാന സർക്കാർ ഈ ആശയത്തെ പിന്തുണയ്ക്കുകയായിരുന്നു.
2021 സെപ്റ്റംബറില്‍ കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസിലെ 386 വിദ്യാര്‍ത്ഥികള്‍ സ്ത്രീധനവിരുദ്ധ സത്യവാങ്മൂലം നല്‍കിയത് വാര്‍ത്തയായിരുന്നു. ബിരുദദാന ചടങ്ങിലായിരുന്നു വിദ്യാര്‍ത്ഥികള്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. സ്ത്രീധനത്തിന്റെ പേരിലുള്ള ഗാർഹിക പീഡനത്തെ തുടർന്ന് വിസ്മയ എന്ന പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവവും മറ്റും ഉയർന്നു വന്ന സമയത്തായിരുന്നു ഇങ്ങനെയൊരു തീരുമാനം. ശേഷം കാലിക്കറ്റ് സര്‍വ്വകലാശാലയും സമാനമായ നിര്‍ദ്ദേശം തയ്യാറാക്കി രംഗത്തെത്തിയിരുന്നു. 391 കോളേജുകളാണ് കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നത്.
അന്ന് സ്ത്രീധന വിരുദ്ധ നടപടികളുടെ ഭാഗമായി സര്‍വകലാശാലകളില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികള്‍ സ്ത്രീധന വിരുദ്ധ സത്യവാങ്മൂലം നല്‍കണമെന്നത് നിര്‍ബന്ധമാക്കുകയും ചെയ്തു. സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്താല്‍ വിദ്യാര്‍ത്ഥികളുടെ ബിരുദം റദ്ദാക്കാനുള്ള അധികാരത്തെപ്പറ്റിയും സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്.
Post Your Comments