
പാലാ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. പൂവരണി കണ്ണമ്പുഴയിൽ വീട്ടിൽ ടോമിയെയാണ് (60) പൊലീസ് അറസ്റ്റ് ചെയ്തത്.
വീട്ടിൽ അതിക്രമിച്ച് കയറി പെൺകുട്ടിയെ കയറിപ്പിടിച്ചു. പെൺകുട്ടിയെ രക്ഷിക്കാൻ വന്ന അച്ഛനെ കോടാലി കൊണ്ട് വെട്ടിയും ബഹളം വെച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. തുടർന്ന്, പ്രതിയെ പാലാ എസ്.എച്ച്.ഒ കെ.പി. ടോംസന്റെ നേതൃത്വത്തിലെ പൊലീസ് സംഘം ബലപ്രയോഗത്തിലൂടെയാണ് അറസ്റ്റ് ചെയ്തത്.
പോക്സോ നിയമപ്രകാരം ആണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments