
മല്ലപ്പള്ളി: കുന്നന്താനത്ത് അനധികൃത മദ്യവിൽപ്പന നടത്തിയാളെ എക്സൈസ് അധികൃതർ അറസ്റ്റ് ചെയ്തു. പൊയ്യയിൽ വീട്ടിൽ അനിൽകുമാറാണ് അറസ്റ്റിലായത്.
Read Also : ഗ്രീന്‍ ടീയും ചെറുനാരങ്ങയും ചേർത്ത് ഇങ്ങനെ കഴിച്ചാൽ
ഇയാളിൽ നിന്ന് നാല് ലിറ്റർ മദ്യവും 700 രൂപയും പിടിച്ചെടുത്തു. എക്സൈസ് സർക്കിൾ പ്രിവന്റിവ് ഓഫീസർ ഇ.ജി. സുശിൽകുമാറിന്റെ നേതൃത്വത്തിൽ ഓഫീസർമാരായ പത്മകുമാർ, ഷാദിലി ബഷീർ എന്നിവർ ചേർന്നാണ് പരിശോധന നടത്തിയത്.
പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments