നാഗ്പുർ: ഗ്യാന്‍വാപി പള്ളി പ്രശ്നം സമവായ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും രാമക്ഷേത്ര നിര്‍മ്മാണത്തോടെ ഇനി പ്രക്ഷോഭങ്ങളില്ലെന്നും വ്യക്തമാക്കി ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭാഗവത്. എല്ലാ പള്ളികള്‍ക്ക് അടിയിലും ശിവലിംഗം തേടിപ്പോകുന്ന പ്രവണത ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
ഗ്യാൻവാപി പ്രശ്നം ചരിത്രത്തിൽ സംഭവിച്ചുപോയതാണെന്നും അതിന് ഇപ്പോൾ ജീവിച്ചിരിക്കുന്ന മുസ്ലീങ്ങളോ ഹിന്ദുക്കളോ ഉത്തരവാദികളല്ല. അഭിപ്രായ ഭിന്നതകൾ മുസ്ലീങ്ങളും ഹിന്ദുക്കളും ചർച്ച ചെയ്ത് പരിഹരിക്കണം. അതുകൊണ്ടുതന്നെ, ആ വിഷയം പെരുപ്പിച്ച് സമൂഹത്തിനുള്ളിൽ വേർതിരിവു സൃഷ്ടിക്കാൻ ശ്രമിക്കരുതെന്നും ആര്‍.എസ്.എസ് മേധാവി ആവശ്യപ്പെട്ടു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം : അറുപതുകാരൻ പിടിയിൽ
‘ഗ്യാൻവാപിയിൽ സംഭവിച്ച കാര്യങ്ങളും അതുമായി ബന്ധപ്പെട്ട് കോടതിയെ സമീപിച്ചതും മനസ്സിലാക്കാവുന്നതേയുള്ളൂ. എന്നാൽ, എല്ലാ ദിവസവും ഓരോരോ പള്ളികളിൽ ശിവലിംഗങ്ങളുണ്ട് എന്ന് വാദിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണ്? ഇക്കാര്യത്തിൽ സമൂഹത്തിൽ ഭിന്നതയുണ്ടാക്കാൻ ശ്രമിക്കുന്നത് ശരിയല്ല,’ ഭാഗവത് വ്യക്തമാക്കി.
Post Your Comments