മാഡ്രിഡ്: നേഷന്‍സ് ലീഗ് ഫുട്ബോളില്‍ സ്പെയിൻ-പോർച്ചുഗൽ പോരാട്ടം സമനിലയിൽ. 2004ന് ശേഷം സ്പെയിനിനെ തോല്‍പ്പിക്കാനായിട്ടില്ലെന്ന റെക്കോര്‍ഡ് തിരുത്താനും പോര്‍ച്ചുഗലിനായില്ല. മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ സ്പെയിൻ ലീഡ് നേടി. ആല്‍വാരോ മൊറാട്ടയുടെ ഗോളിലാണ് സ്പെയിന്‍ ലീഡെടുത്തത്.
തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച സ്പെയിനിനായിരുന്നു മത്സരത്തില്‍ മുന്‍തൂക്കം. പലതവണ ഗോളിന് അടുത്തെത്തിയെങ്കിലും പ്രതിരോധത്തില്‍ പെപ്പെയുടെ പ്രകടനം പോര്‍ച്ചുഗലിന് തുണയായി. 25-ാം മിനിറ്റില്‍ മൊറാട്ടയിലൂടെ സ്പെയിന്‍ ലീഡെടുത്തു. ആദ്യ പകുതിയില്‍ തന്നെ പോര്‍ച്ചുഗലിന് സമനില നേടാന്‍ അവസരം ലഭിച്ചിരുന്നു. എന്നാല്‍, റാപേല്‍ ലിയാവോക്കും ആന്ദ്രെ സില്‍വക്കും ലക്ഷ്യം പിഴച്ചു.
Read Also:- വായ്പ്പുണ്ണ് അകറ്റാൻ ചില പൊടിക്കൈകൾ ഇതാ..
മത്സരം അവസാനിക്കാൻ മിനിറ്റുകൾ ബാക്കി നിൽക്കെ ജോവോ ക്യാന്‍സലോയുടെ പാസില്‍ നിന്ന് ഹോര്‍ട്ട പോര്‍ച്ചുഗലിനായി സമനില ഗോള്‍ നേടി. നേഷന്‍സ് ലീഗിലെ മറ്റൊരു മത്സരത്തില്‍ സൂപ്പര്‍ സ്ട്രൈക്കര്‍ എര്‍ലിംഗ് ഹാലന്‍ഡിന്‍റെ തകര്‍പ്പന്‍ ഗോളില്‍ നോര്‍വെ സെര്‍ബിയയെ വീഴ്ത്തി. 26-ാം മിനിറ്റിലായിരുന്നു നോര്‍വെക്കായി ഹാലന്‍ഡിന്‍റെ ഗോള്‍.
Post Your Comments