MalappuramNattuvarthaLatest NewsKeralaNews

വിദ്യാർത്ഥിനിയെ നഗ്നഫോട്ടോകൾ പരസ്യപ്പെടുത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പീഡിപ്പിക്കാൻ ശ്രമം : യുവാവ് അറസ്റ്റിൽ

കോഴിക്കോട് കാക്കൂർ പാവണ്ടൂർ സ്വദേശി കാപ്പുമ്മൽ മുഹമ്മദ് സാദിഖിനെയാണ് (19) അറസ്റ്റ് ചെയ്തത്

നിലമ്പൂർ: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട സ്കൂൾ വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് നഗ്നഫോട്ടോകൾ കൈക്കലാക്കുകയും പിന്നീട് ഈ ഫോട്ടോകൾ പരസ്യപ്പെടുത്തുമെന്ന് പറഞ്ഞ് പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ. കോഴിക്കോട് കാക്കൂർ പാവണ്ടൂർ സ്വദേശി കാപ്പുമ്മൽ മുഹമ്മദ് സാദിഖിനെയാണ് (19) അറസ്റ്റ് ചെയ്തത്. നിലമ്പൂർ ഇൻസ്പെക്ടർ പി. വിഷ്ണു ആണ് പ്രതിയെ അറസ്റ്റു ചെയ്തത്.

പെൺകുട്ടിയുടെ സ്വർണാഭരണങ്ങൾ തട്ടിയെടുക്കാനും പ്രതി ശ്രമം നടത്തിയിട്ടുണ്ട്. ചൈൽഡ് ലൈൻ നൽകിയ വിവരത്തെ തുടർന്നാണ് പൊലീസ് അന്വേഷണം നടത്തിയത്.

Read Also : മത–സാമുദായിക ഐക്യം കൂടുതല്‍ ഊട്ടി ഉറപ്പിക്കും: സാദിഖലി ശിഹാബ് തങ്ങള്‍

നിലമ്പൂർ എസ്.ഐ ശശികുമാർ, സി.പി.ഒമാരായ അഭിലാഷ് കൈപ്പിനി, ടി. നിബിൻദാസ്, ജിയോ ജേക്കബ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button