കാസര്‍കോഡ്: രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ മത–സാമുദായിക ഐക്യം ശക്തിപ്പെടുത്തുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. മത–സാമുദായിക ഐക്യം കൂടുതല്‍ ഊട്ടി ഉറപ്പിക്കുക എന്ന ദൗത്യം ലീഗ് കാര്യക്ഷമമായി ഏറ്റെടുക്കുമെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. മുസ്ലിം ലീഗിന്റെ സംസ്ഥാന പര്യടനത്തിന് ഇന്ന് കാസര്‍കോഡ് തുടക്കം കുറിച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
മറ്റു മതനേതാക്കളുമായി സംസാരിച്ച് ആവശ്യമായ തിരുത്തലുകള്‍ വരുത്താന്‍ ലീഗ് തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ ജില്ലാതല സുഹൃദ് സംഗമം ഇന്ന് മുതല്‍ ആരംഭിക്കാനിരിക്കെയാണ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ പ്രതികരണം.
Post Your Comments