ErnakulamLatest NewsKeralaNattuvarthaNews

‘ഒരു ജനനായകൻ എങ്ങനെ ആകണം എന്ന് മനസ്സിലാക്കിയത് ഈ മനുഷ്യനെ കണ്ടിട്ട്’: അനുശ്രീ

തിരുവനന്തപുരം: നടനും എം.എല്‍.എയുമായ കെ.ബി. ഗണേഷ് കുമാറിനെ പ്രശംസിച്ച് നടി അനുശ്രീ. ഒരു ജനനായകന്‍ എങ്ങനെ ആകണം എന്ന്, താന്‍ മനസ്സിലാക്കിയത് ഗണേഷ് കുമാറിനെ കണ്ടിട്ടാണെന്ന് അനുശ്രീ പറയുന്നു. പാർട്ടിക്ക് അതീതമായി, ജാതി മത ഭേദമന്യേ എന്തിനും ഗണേഷ് കുമാർ കൂടെയുണ്ട് എന്നുള്ളത് പത്തനാപുരത്തെ ജനങ്ങളുടെ ഒരു പരസ്യമായ അഹങ്കാരം ആണെന്ന് അനുശ്രീ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. പാർട്ടിക്ക് അതീതമായി വ്യക്തിപരമായിട്ടുള്ള ഇഷ്ടം കൊണ്ടാണ്, ഗണേഷ് കുമാർ ഇപ്പോഴും വിജയിച്ചുകൊണ്ടെയിരിക്കുന്നതെന്നും അനുശ്രീ പറയുന്നു.

അനുശ്രീയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

കല്ലിടാൻ കേന്ദ്രത്തിന്റെയോ, റെയിൽവേയുടെയോ പ്രത്യേക അനുമതി ആവശ്യമില്ല: കെ റെയിൽ

ഒരു ജനനായകൻ എങ്ങനെ ആകണം എന്ന് ഞാൻ മനസ്സിലാക്കിയത് ഈ മനുഷ്യനെ കണ്ടിട്ടാകണം.. പത്തനാപുരത്തിൻ്റെ ജനനായകൻ കെ.ബി ഗണേഷ്കുമാർ,ഞങ്ങടെ സ്വന്തം ഗണേഷേട്ടൻ… {Flash back} 2002_2003 സമയങ്ങളിൽ നാട്ടിലെ പരിപാടികൾക്ക് സമ്മാനദാനത്തിനായി സ്ഥിരം എത്തുന്നത് ഗണേഷേട്ടൻ ആയിരുന്നു.. അന്ന് സമ്മാനം വാങ്ങുന്നതിലും ആകാംഷയോടെ ഞങ്ങൾ കാത്തിരിക്കുന്നത് ഗണേഷ് കുമാർ എന്ന സിനിമ നടനെ ആയിരുന്നു.. സമ്മാനമായി അന്ന് കിട്ടുന്ന കുപ്പിഗ്ലാസുകൾ അദ്ദേഹം സമ്മാനിക്കുമ്പോഴും, അത് പോലെ തന്നെ രാഷ്ട്രീയ പര്യടനത്തിനു വരുമ്പോൾ ഞങ്ങൾ കുട്ടികൾ ക്യൂ നിന്ന് മാലയിട്ട് സ്വീകരിക്കുമ്പോഴും ഞങ്ങൾ പ്രതീക്ഷിക്കുന്ന ഒരു കാര്യം ഉണ്ട്,അദ്ദേഹം ഞങ്ങളെ നോക്കി സന്തോഷത്തോടെ തരുന്ന ഒരു ചിരി..അത് അന്ന് ഞങ്ങൾക്ക് കിട്ടുന്ന ഏറ്റവും വലിയ അവാർഡ് ആയിരുന്നു.

കെ.കെയെ രക്ഷിക്കാമായിരുന്നെന്ന് വെളിപ്പെടുത്തി പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടർ, മരണ കാരണം പുറത്ത്

“The smile of Acceptance”.. ആ ചിരി ആണ് ഇപ്പോഴും അദ്ദേഹം ഏറ്റവും പ്രിയങ്കരനായ ജനപ്രതിനിധിയായി നിലകൊള്ളാൻ കാരണം..പാർട്ടിക്ക് അതീതമായി,ജാതിഭേദമന്യെ,എന്തിനും ഗണേഷേട്ടൻ ഉണ്ട് എന്നുള്ളത് ഞങൾ പത്തനാപുരംകാരുടെ ഒരു പരസ്യമായ അഹങ്കാരം ആണ്.. ഈ കഴിഞ്ഞ ദിവസം അദ്ദേഹത്തിനൊപ്പം ഒരു പ്രോഗ്രാംൽ പങ്കെടുത്തു. വർഷങ്ങൾക്ക് മുന്നേ ഉണ്ടായിരുന്നു ജനപ്രീതി അല്പം പോലും കുറയാതെ ഇപ്പോഴും ഉണ്ടെന്ന് ഞാൻ മനസ്സിലാക്കുന്നു,അതുകൊണ്ട് തന്നെയാകാം പാർട്ടിക്ക് അതീതമായി വ്യക്തിപരമായിട്ടുള്ള ഇഷ്ടം കൊണ്ട് താങ്കൾ ഇപ്പോഴും വിജയിച്ചുകൊണ്ടെയിരിക്കുന്നത്…keep winning more and more hearts … ഞങ്ങടെ സ്വന്തം ഗണേഷേട്ടൻ…

shortlink

Related Articles

Post Your Comments

Related Articles


Back to top button