Latest NewsInternational

ഉക്രൈൻ അധിനിവേശം: റഷ്യ പിടിച്ചു കൊണ്ടു പോയത് രണ്ട് ലക്ഷം കുട്ടികളെയെന്ന് സെലെൻസ്കി

കീവ്: ഉക്രൈൻ അധിനിവേശത്തിന് ഇടയിൽ റഷ്യ പിടിച്ചു കൊണ്ടുപോയത് രണ്ടു ലക്ഷത്തോളം കുട്ടികളെയെന്ന് ഉക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി. റഷ്യൻ പട്ടാളം ബലമായാണ് ഈ കുട്ടികളെ പിടിച്ചു കൊണ്ടുപോയതെന്നും സെലെൻസ്കി ആരോപിച്ചു.

തകർക്കപ്പെട്ട അനാഥാലയങ്ങളിൽ നിന്നുള്ള കുട്ടികൾ, യുദ്ധത്തിനിടെ മാതാപിതാക്കളിൽ നിന്നും വേർതിരിക്കപ്പെട്ട കുട്ടികൾ എന്നിങ്ങനെ നിരവധി വിഭാഗങ്ങളിലുള്ളവർ ഇതിൽ ഉൾപ്പെടുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതു വരെ യുദ്ധത്തിൽ കൊല്ലപ്പെട്ട കുട്ടികളുടെ കണക്കെടുത്തപ്പോൾ, 243 എന്നാണ് അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

‘റഷ്യ ഈ ക്രൂരത ചെയ്യുന്നത് കുട്ടികളെ തട്ടിക്കൊണ്ടു പോകുകയെന്ന ലക്ഷ്യത്തോടെ മാത്രമല്ല, അവർ അവരുടെ മണ്ണായ ഉക്രൈനെ മറക്കണം, ആ സംസ്കാരവും രാജ്യവും മറക്കണമെങ്കിൽ അവർക്ക് തിരിച്ചു വരാൻ സാധിക്കരുത്.’- സെലെൻസ്കി പറഞ്ഞു.

ഇതിന് കാരണക്കാരായവരെ ഉക്രൈൻ ശിക്ഷിക്കുമെന്നും, പക്ഷേ,തൽക്കാലം തങ്ങൾ ചെയ്യുന്നത് യുദ്ധഭൂമിയിൽ ഒരിക്കലും ഉക്രൈനെ കീഴടക്കാൻ റഷ്യയ്ക്ക് സാധിക്കില്ലെന്ന് തെളിയിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button