വാഷിംഗ്ടൺ: ഉത്തര കൊറിയ ആണവായുധങ്ങൾ പരീക്ഷിച്ചാൽ ഐക്യരാഷ്ട്ര സംഘടന മുഖേനയുള്ള ഉപരോധങ്ങൾ കടുപ്പിക്കുമെന്ന് മുന്നറിയിപ്പു നൽകി അമേരിക്ക.
യുഎസ് അംബാസഡർ ലിൻഡ തോമസ് ഗ്രീൻഫീൽഡ് ആണ് ഇങ്ങനെ ഒരു പ്രഖ്യാപനവുമായി മുന്നോട്ടു വന്നത്. ‘ആദ്യം നടപ്പിൽ വരുത്താനിരിക്കുന്ന ഉപരോധങ്ങൾ നടപ്പിലാക്കും. അതിനു ശേഷം, കൂടുതൽ ശക്തമായ ഉപരോധങ്ങൾ നടപ്പിൽ വരുത്താൻ ഐക്യരാഷ്ട്ര സംഘടന മുഖേന ഞങ്ങൾ ശ്രമിക്കും. അതിൽ യാതൊരു സംശയവുമില്ല’-ലിൻഡ തോമസ് ഗ്രീൻഫീൽഡ് വ്യക്തമാക്കി.
പുതിയ ഉപരോധങ്ങൾ നടപ്പിൽ വരുത്താൻ അമേരിക്ക ഐക്യരാഷ്ട്ര സംഘടന മുഖേന ശ്രമിച്ചിരുന്നെങ്കിലും, റഷ്യയും ചൈനയും ആ പ്രമേയം വീറ്റോ അധികാരം ഉപയോഗിച്ച് റദ്ദാക്കിക്കളയുകയായിരുന്നു. 2017-നു ശേഷം, ആണവായുധ പരീക്ഷണം നടത്താൻ ഉത്തര കൊറിയ തയ്യാറെടുക്കുന്നുണ്ടെന്ന് യുഎസ് ഇന്റലിജൻസ് മുന്നറിയിപ്പ് നൽകിയതിന്റെ പശ്ചാത്തലത്തിലാണ് അമേരിക്കയുടെ ഈ നടപടി.
Post Your Comments