വാഷിംഗ്‌ടൺ: അമേരിക്കയിലെ സ്കൂളുകളിൽ വീണ്ടും ഗൺ വയലൻസ്. ന്യൂ ഓർലീൻസിലെ മോറിസ് ജെഫ് ഹൈസ്കൂളിലുണ്ടായ വെടിവെപ്പിൽ ഒരാൾ മരിക്കുകയും രണ്ട് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. വയോധികയായ ഒരു സ്ത്രീയാണ് ഇവിടെ കൊല്ലപ്പെട്ടത്. സ്കൂളിലെ ബിരുദദാന ചടങ്ങിനിടെയായിരുന്നു വെടിവെപ്പ്. ചടങ്ങ് നടന്ന ഹാളിനു പുറത്താണ് വെടിവെപ്പുണ്ടായത്. സേവിയർ യൂണിവേഴ്സിറ്റിയുടെ കോൺവൊക്കേഷൻ സെൻ്ററിലായിരുന്നു സംഭവം.
Read Also: പൊതുമരാമത്ത് വകുപ്പിന് ഇനി മഴക്കാലം നേരിടാം: പ്രത്യേക ടാസ്ക് ഫോഴ്സും കണ്‍ട്രോള്‍ റൂമും
അതേസമയം, കാനഡയില്‍ ഹാന്‍ഡ് ഗണ്ണിന് നിരോധനമേര്‍പ്പെടുത്താനൊരുങ്ങി ജസ്റ്റിന്‍ ട്രൂഡോ സര്‍ക്കാര്‍. അമേരിക്കയിലെ ടെക്‌സസില്‍ പ്രൈമറി സ്‌കൂളില്‍ 18കാരന്‍ നടത്തിയ വെടിവെപ്പില്‍ 19 കുട്ടികളടക്കം 21 പേര്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെയാണ് ട്രൂഡോയുടെ നീക്കം.
Post Your Comments