ജിഎസ്ടി വരുമാനത്തിൽ മെയ് മാസം വൻ വർദ്ധനവ് രേഖപ്പെടുത്തി. കേന്ദ്ര ധനകാര്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം, 1,40,885 കോടി രൂപയാണ് മെയ് മാസം ചരക്ക് സേവന നികുതി ഇനത്തിൽ ലഭിച്ചത്. 2021 മെയ് മാസം 97,821 കോടിയായിരുന്നു. ഇത്തവണ ജിഎസ്ടി വരുമാനത്തിൽ 44 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്.
സിജിഎസ്ടി 25,036 കോടി രൂപയും എസ്ജിഎസ്ടി 32,001 കോടി രൂപയുമാണ്. 73,345 കോടി രൂപ സംയോജിത ജിഎസ്ടി ആണ്. ചരക്ക് ഇറക്കുമതിയിലൂടെ 37,469 കോടി രൂപ ലഭിച്ചു. കൂടാതെ, സെസ് ഇനത്തിൽ 10,502 കോടി രൂപയാണ് ലഭിച്ചത്.
Also Read: സിദ്ദുവിന്റെ മരണത്തില്‍ പ്രതികാരം വീട്ടും: മുന്നറിയിപ്പുമായി ഫേസ്ബുക്ക് കുറിപ്പ്
ഇത്തവണ ജിഎസ്ടി നഷ്ടപരിഹാരമായി സംസ്ഥാനങ്ങൾക്ക് 10,502 കോടി രൂപയാണ് കേന്ദ്ര സർക്കാർ അനുവദിച്ചത്. കേരളത്തിന് ജിഎസ്ടി നഷ്ടപരിഹാരമായി 5,693 കോടി രൂപ ലഭിക്കും.
Post Your Comments