ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും ഇ.ഡി ഇപ്പോഴെങ്കിലും നോട്ടീസ് നൽകിയത് നല്ല കാര്യമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി. ഇടപാടുമായി ബന്ധപ്പെട്ട് കേസ് റജിസ്റ്റർ ചെയ്യുകയല്ലാതെ ഇ ഡിക്ക് മുൻപിൽ മറ്റ് വഴികൾ ഇല്ല.
കേസിലെ നടപടികൾ ഇത്രയും വൈകിയത് മോദി സർക്കാർ അനാവശ്യ തടസങ്ങൾ സൃഷ്ടിച്ചത് കാരണമാണെന്ന് സ്വാമി കുറ്റപ്പെടുത്തി. അഴിമതിക്കെതിരെ പ്രസംഗിക്കാനല്ലാതെ ശരിയായ നടപടിയെടുക്കാനുള്ള ഇച്ഛാശക്തി സർക്കാരിനില്ല എന്നും സുബ്രഹ്മണ്യം സ്വാമി ആരോപിച്ചു.
Post Your Comments