KeralaLatest News

52 കാരിയെ വിവാഹ വാഗ്ദാനം നൽകി 6 വർഷം പീഡിപ്പിച്ചു: തട്ടിയെടുത്തത് 100 പവനും അരക്കോടി രൂപയും!

സർക്കാർ ഉദ്യോഗസ്ഥനായ ഭർത്താവിന്റെ മരണ ശേഷം രണ്ടു മക്കളുമായി കഴിഞ്ഞിരുന്ന തിരുമല സ്വദേശിനിയാണ് പരാതിക്കാരി

തിരുവനന്തപുരം : വിവാഹം കഴിക്കാമെന്ന് പറഞ്ഞ് തിരുവനന്തപുരം തിരുമല സ്വദേശിനിയായ 52കാരിയെ കൊല്ലം ഇരവിപുരം സ്വദേശിയായ 46 കാരൻ ലൈംഗികമായി പീഡിപ്പിച്ചത് 6 വർഷത്തോളം. കൂടാതെ കള്ളകഥകൾ പറഞ്ഞ് 45ലക്ഷം രൂപയും 100പവനും തട്ടിയെടുക്കുകയും ചെയ്തു. സിനിമയെ വെല്ലുന്ന അത്രയേറെ നാടകീയരംഗങ്ങളും സംഭവവികാസങ്ങളുമാണ് തലസ്ഥാനത്ത് അരങ്ങേറിയത്.

യുവതിയുടെ പരാതിയെ തുടർന്ന്, പ്രതി സമജിനെ ഏപ്രിൽ 29ന് പൂജപ്പുര പൊലീസ് അറസ്റ്റ് ചെയ്തു. പൂജപ്പുര സെൻട്രൽ ജയിലിൽ റിമാൻഡിലുള്ള സമജിന്റെ ജാമ്യാപേക്ഷ രണ്ടുവട്ടം കോടതി തള്ളുകയും ചെയ്തു. സർക്കാർ ഉദ്യോഗസ്ഥനായ ഭർത്താവിന്റെ മരണ ശേഷം രണ്ടു മക്കളുമായി കഴിഞ്ഞിരുന്ന തിരുമല സ്വദേശിനി 2022 ഏപ്രിൽ 13നാണ് പൂജപ്പുര പൊലീസിൽ പരാതിയുമായെത്തിയത്. ഭർത്താവിന്റെ ജോലി മകന് കിട്ടി. സ്റ്റിച്ചിങ് സെന്റർ നടത്തുന്ന സ്ത്രീയ്ക്ക് 2013 ലാണ് സൗദിയിൽ നിന്നും ഒരു ഫോൺ കോൾ എത്തുന്നത്. ‘—അല്ലേ?’ എന്നായിരുന്നു ചോദ്യം. അല്ലെന്ന് പറഞ്ഞ് ഫോൺ കട്ടാക്കിയെങ്കിലും ആ കോൾ വീണ്ടും പലവട്ടമെത്തി. പിന്നീട് അത് സൗഹൃദമായി.

തുടർന്ന്, സ്ത്രീയുടെ കുടുംബ വിശേഷങ്ങളറിഞ്ഞ സമജ് താൻ വിവാഹമോചനം നേടിയ വ്യക്തിയാണെന്നും നിങ്ങളെ വിവാഹം കഴിക്കാമെന്നും വാഗ്ദാനം ചെയ്തു. ഒരുമാസത്തിന് ശേഷം നാട്ടിലെത്തിയ സമജ് ഇരവിപുരത്തെ വീട്ടിലെത്തിയ ശേഷം തിരുമലയിലേക്ക് എത്തി സ്ത്രീയെ കണ്ടു. തുടർന്ന്, വീട്ടിലുണ്ടായിരുന്ന മക്കളുമായി സംസാരിച്ച് നല്ല അടുപ്പത്തിലുമായി. മൂന്നു മാസം കഴിഞ്ഞ് തിരികെ സൗദിയിലേക്ക് പോയി. നേരിട്ട് കണ്ടതോടെ ബന്ധം ഊഷ്മളമാകുകയും. ഇരുവരും ഫോണലൂടെ നിരന്തരം ബന്ധപ്പെടുകയും ചെയ്തു. പിന്നീട്, ജോലി നഷ്ടമായെന്ന് പറഞ്ഞ് നാട്ടിലെത്തിയ ഇയാൾ സ്ത്രീക്കൊപ്പം താമസം ആരംഭിച്ചു.

തുടർന്ന്, പലപ്പോഴായി പല കാരണങ്ങളും പറഞ്ഞു സ്ത്രീയുടെ മകളുടെ വിവാഹത്തിനായി സൂക്ഷിച്ചിരുന്ന 100 പവനും 50 ലക്ഷത്തോളം രൂപയും ഇയാൾ കൈക്കലാക്കി. പിന്നീട്, ഇയാൾക്കൊരു അപകടം പറ്റിയെന്ന് അറിഞ്ഞ് സ്ത്രീ ആശുപത്രിയിലെത്തിയപ്പോഴാണ് ഇയാൾ വിവാഹ മോചിതനല്ലെന്നും ഭാര്യയും കുട്ടികളും ഉണ്ടെന്നും മനസ്സിലായത്.  തുടർന്ന് ഇയാളിൽ നിന്നും അകന്ന സ്ത്രീ താൻ കൊടുത്ത പണം തിരികെ ചോദിച്ചു. ഒടുവിൽ സാമ്പത്തിക പ്രതിസന്ധിയിൽ ഇവർ ആത്മഹത്യയുടെ വക്കിലെത്തിയതോടെ പരാതിയുമായി പോലീസ്‌റ്റേഷനിൽ എത്തുകയായിരുന്നു.

പരാതിയിൽ ഏപ്രിൽ 29നാണ് പൂജപ്പുര പൊലീസ് സമജിനെ കൊല്ലത്ത് നിന്ന് കസ്റ്റഡിയിലെടുത്തത്. പ്രതിക്ക് ജാമ്യം നൽകുന്നത് സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ വർദ്ധിക്കുന്ന കാലത്ത് തെറ്റായ സന്ദേശം നല്ഡകുമെന്നും സാധാരണക്കാർക്ക് നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടമാകാൻ കാരണമാകുമെന്നും ചൂണ്ടിക്കാട്ടിയാണ് പൊലീസ് റിമാൻഡ് റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button