Latest NewsNewsIndia

രാജ്യത്ത് ജനസംഖ്യാ നിയന്ത്രണത്തിന് നിയമം കൊണ്ടു വരുമെന്ന് കേന്ദ്രമന്ത്രി

ഡൽഹി: രാജ്യത്ത് ജനസംഖ്യാ നിയന്ത്രണത്തിന് നിയമം കൊണ്ടു വരുമെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി പ്രഹ്ലാദ് സിങ് പട്ടേൽ. അടുത്തുതന്നെ, ജനസംഖ്യാ നിയന്ത്രണവുമായി ബന്ധപ്പെട്ട നിയമ നിർമ്മാണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഛത്തിസ്ഗഡിലെ റായ്പുരിൽ ‘ഗരീബ് കല്യാൺ സമ്മേളനിൽ’ പങ്കെടുക്കാനെത്തിയ പ്രഹ്ലാദ് സിങ് പട്ടേൽ മാദ്ധ്യമങ്ങളോടു സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ 8.7 ശതമാനം വളർച്ചാ നിരക്ക്: മാ​ന്ദ്യ​ത്തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ളി​ല്ലെ​ന്ന് കേന്ദ്രം

ഒട്ടും വൈകാതെ തന്നെ ആ നിയമം വരുമെന്നും ആരും ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. അത്തരം ശക്തമായ, വലിയ തീരുമാനങ്ങൾ സർക്കാർ നേരത്തേ എടുത്തിട്ടുണ്ടെന്നും പുതിയ തീരുമാനങ്ങൾ വൈകാതെ വരുമെന്നും മന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button