Latest NewsNewsIndia

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ 8.7 ശതമാനം വളർച്ചാ നിരക്ക്: മാ​ന്ദ്യ​ത്തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ളി​ല്ലെ​ന്ന് കേന്ദ്രം

ഡൽഹി: 2021-22 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 8.7 ശതമാനം വളർച്ചാ നിരക്ക് രേഖപ്പെടുത്തിയതായി കേന്ദ്രസർക്കാർ. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ മൊ​ത്ത ആ​ഭ്യ​ന്ത​ര ഉൽപാദനത്തിൽ വ​ള​ർ​ച്ച കൈവരിക്കാനായെന്ന്, നാ​ഷ​ണ​ല്‍ സ്റ്റാ​റ്റി​സ്റ്റി​ക്ക​ല്‍ ഓ​ഫീ​സ് പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. കഴിഞ്ഞ സാമ്പത്തിക വർഷം 6.6 ശതമാനം മാത്രമായിരുന്നു വളർച്ച നിരക്കുണ്ടായിരുന്നത്.

അതേസമയം, അ​വ​സാ​ന പാ​ദ​ത്തി​ൽ വ​ള​ർ​ച്ച ഇ​ടി​ഞ്ഞ​ത് ക്ഷീ​ണ​മാ​യി. മൂ​ന്നാം പാ​ദ​ത്തി​ൽ 5.4 ശ​ത​മാ​ന​വും നാ​ലാം പാ​ദ​ത്തി​ൽ 4.1 ശ​ത​മാ​ന​വു​മാ​യി​രു​ന്നു വ​ള​ർ​ച്ച. എന്നാൽ, രണ്ടാം പാദത്തിൽ 8.5 ശതമാനവും ഒന്നാം പാദത്തിൽ 20.3 ശതമാനവും വളർച്ചനിരക്ക് രേഖപ്പെടുത്തിയിരുന്നു. 2021-22ൽ രാജ്യത്ത് 8.9 ​ശ​ത​മാ​നം സാ​മ്പ​ത്തി​ക വളർ​ച്ച​യാ​ണ് പ്ര​തീ​ക്ഷി​ച്ചിരുന്ന​ത്.

തൃക്കാക്കരയിൽ യു.ഡി.എഫ് കള്ളവോട്ട് ചെയ്തു: എല്‍.ഡി.എഫ് പരാതി നല്‍കുമെന്ന് കോടിയേരി
അതേസമയം, രാ​ജ്യ​ത്ത് സാ​മ്പ​ത്തി​ക മാ​ന്ദ്യ​ത്തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ളി​ല്ലെ​ന്നും ഇന്ത്യ കോവിഡിൽ നിന്നും കരകയറുന്നതിന്റെ സൂചനകളാണ് പ്രകടമാവുന്നതെന്നും മു​ഖ്യ സാ​മ്പ​ത്തി​ക ഉപദേഷ്ടാ​വ് വി. ​അ​ന​ന്ത നാഗേശ്വ​ര​ൻ പ​റ​ഞ്ഞു. ഒമിക്രോൺ കേസുകളും ഉക്രൈൻ പ്രതിസന്ധിയും സമ്പദ്‌വ്യവസ്ഥയിൽ ചെറിയ തിരിച്ചടിക്ക് കാരണമായെങ്കിലും കാര്യമായ ആഘാതം ഏൽപ്പിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button