അബുദാബി: യാത്രാക്കാർക്കായി പുതിയ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് യുഎഇ. കോവിഡ് വ്യാപനം കുറയുകയും യാത്രക്കാരുടെ എണ്ണം വർധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് യാത്രയ്ക്ക് മുൻപും ശേഷവും പാലിക്കേണ്ട കാര്യങ്ങൾ വ്യക്തമാക്കി യുഎഇ ആരോഗ്യ മന്ത്രാലയം മാർഗനിർദ്ദേശം പുറപ്പെടുവിച്ചത്.
Read Also: അന്താരാഷ്ട്ര കാരിക്കേച്ചർ പ്രദർശനവും ബാദുഷ അനുസ്മരണവും
യുഎഇ പുറപ്പെടുവിച്ച മാർഗനിർദ്ദേശങ്ങൾ
* വൈറസ് വകഭേദം പടരുന്ന പ്രദേശങ്ങളിലെ കോവിഡ്-19 (സാഹചര്യം) പരിശോധിക്കുക.
* ആവശ്യമെങ്കിൽ മാത്രം യാത്ര ചെയ്യുക.
* യാത്രകൾക്കും ഒത്തുചേരലുകൾക്കുമായി പ്രാദേശിക കോവിഡ്-19 മാർഗനിർദ്ദേശങ്ങൾ പാലിക്കുക.
* എന്തെങ്കിലും അസുഖം തോന്നിയാൽ ഉടൻ ഡോക്ടറെ സമീപിക്കുക.
* പ്രായമായവർ, പ്രമേഹരോഗികൾ, ഹൃദയ സംബന്ധമായ അസുഖമുള്ളവർ തുടങ്ങിയ വ്യക്തികൾ വൈറസ് പടരുന്ന സ്ഥലങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണം.
* ശുപാർശ ചെയ്യുന്ന വാക്സിൻ ഡോസുകൾ പൂർത്തിയാക്കുക.
* മറ്റുള്ളവരുമായി ശാരീരിക അകലം പാലിക്കുക.
* നിങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും വൈറസ് പടരാതിരിക്കാനും പിസിആർ പരിശോധന നടത്തുക.
Read Also: ആദം- ഹൈമ ഹൈവേയിലെ മണൽക്കൂനകളുടെ സാന്നിദ്ധ്യം: ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി ഒമാൻ പോലീസ്
Post Your Comments