കൊച്ചി : തൃക്കാക്കരയില്‍ ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച്, പ്രീ പോള്‍ സര്‍വെ നടത്തിയതായി റിപ്പോര്‍ട്ട്. തിരഞ്ഞെടുപ്പ് നടക്കുന്നതിന് മുന്‍പ് ഇത്തരം സര്‍വെ നടത്തരുതെന്ന് ചീഫ് ഇലക്ട്രല്‍ ഓഫീസറുടെ കര്‍ശന മുന്നറിയിപ്പുണ്ടായിരുന്നു. ഇത് മറികടന്നാണ് വാട്സ്ആപ്പിലൂടെ സര്‍വെ നടത്തിയത് എന്നാണ് വിവരം. സംഭവം റിപ്പോര്‍ട്ട് ചെയ്തതോടെ കുറ്റക്കാര്‍ക്ക് എതിരെ കര്‍ശന നടപടിയെടുക്കുമെന്നും വിവരങ്ങള്‍ പോലീസിന് കൈമാറിയെന്നും എറണാകുളം ജില്ലാ കളക്ടര്‍ അറിയിച്ചു.
Read Also: ഡല്‍ഹിയില്‍ ശക്തമായ ആലിപ്പഴവര്‍ഷവും കൊടുങ്കാറ്റും പേമാരിയും
തൃക്കാക്കര ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള അഭിപ്രായ സര്‍വെ, മറ്റേതെങ്കിലും തിരഞ്ഞെടുപ്പ് സര്‍വെ ഉള്‍പ്പെടെയുള്ള യാതൊരു തിരഞ്ഞെടുപ്പ് കാര്യങ്ങളും ഇലക്ട്രോണിക് മീഡിയയിലൂടെ പങ്കുവെയ്ക്കരുതെന്നാണ് നിര്‍ദ്ദേശം. 29ന് വൈകുന്നേരം ആറ് മണി മുതല്‍ 31ന് വൈകുന്നേരം ആറ് മണി വരെ ഇത് പ്രദര്‍ശിപ്പിക്കുന്നതും നിരോധിച്ചിരുന്നു.
Post Your Comments