Latest NewsNewsIndia

ഡല്‍ഹിയില്‍ ശക്തമായ ആലിപ്പഴവര്‍ഷവും കൊടുങ്കാറ്റും പേമാരിയും

ഡല്‍ഹിയില്‍ കൊടുങ്കാറ്റും പേമാരിയും, ജുമാ മസ്ജിദിന്റെ ഒരു ഭാഗം തകര്‍ന്നു വീണു: ഒരാള്‍ മരിച്ചതായി റിപ്പോര്‍ട്ട്

 

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കാലാവസ്ഥാ വ്യതിയാനം. രാജ്യതലസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ശക്തമായ ആലിപ്പഴവര്‍ഷവും കൊടുങ്കാറ്റും കനത്ത മഴയും അനുഭവപ്പെട്ടു. അപ്രതീക്ഷിതമായി ഉണ്ടായ കൊടുങ്കാറ്റില്‍ നിരവധി മരങ്ങള്‍ കടപുഴകി വീണു. ഇതോടെ നിരവധി പ്രദേശങ്ങളില്‍ മണിക്കൂറുകളോളം വാഹനങ്ങള്‍ കുടുങ്ങി കിടന്നു. നഗരത്തില്‍ വൈദ്യുതി ബന്ധം താറുമാറായി.

കൊടുങ്കാറ്റിലുണ്ടായ അപകടത്തില്‍ രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹി ജുമാ മസ്ജിദ് തകര്‍ന്നാണ് ഒരു മരണം സംഭവിച്ചത്. ജുമാ മസ്ജിദിന്റെ കോണി തകര്‍ന്നാണ് ഒരാള്‍ മരിച്ചത്. നോര്‍ത്ത് ഡല്‍ഹിയിലും ഒരു മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൊടുങ്കാറ്റില്‍ ഡല്‍ഹിയിലെ ജുമാ മസ്ജിദിന് വലിയ നാശനാഷ്ടങ്ങള്‍ ഉണ്ടായതായാണ് സൂചന.

മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് വീശിയടിച്ചത്. ഡല്‍ഹിക്ക് സമീപമുള്ള ഗുരുഗ്രാമിലും കനത്ത മഴയാണ്. മോശം കാലാവസ്ഥയെ തുടര്‍ന്ന്, ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍നിന്നു വിമാനങ്ങള്‍ പുറപ്പെടാന്‍ വൈകി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button