Latest NewsKerala

കെ.വി തോമസിന്റെ വീടിന് നേരെ മുട്ടയേറും ‘തിരുത’ വിൽക്കലുമായി കോൺ​ഗ്രസ് പ്രതിഷേധം: ഒരാൾ അറസ്റ്റിൽ

എറണാകുളം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി വൻ വിജയം സ്വന്തമാക്കിയതിന് പിന്നാലെ എൽഡിഎഫിന് വേണ്ടി പ്രചാരണം നടത്തിയ കെ.വി തോമസിനെതിരെ പ്രതിഷേധവുമായി കോൺ​ഗ്രസ് പ്രവർത്തകർ. കെ.വി തോമസിന്റെ വീടിന് മുന്നിൽ നടന്ന പ്രതിഷേധ പ്രകടനം പൊലീസ് തടഞ്ഞു. ഇത് ചെറിയ ഉന്തും തള്ളുമുണ്ടാവാൻ ഇടയായി.

ഇതിനിടെ, വീടിന് നേരെ മുട്ടയെറിഞ്ഞ കോൺ​ഗ്രസ് പ്രവർത്തകനെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. നേരത്തെ വോട്ടെണ്ണൽ കേന്ദ്രത്തിനു വെളിയിലും കെ.വി തോമസിനെതിരെ പ്രതിഷേധമുയർന്നിരുന്നു. കെവി തോമസിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കണമെന്നാണ് പ്രവർത്തകരുടെ ആവശ്യം.

അതേസമയം, ചെറിയ മാർജിന് എൽഡിഎഫ് വിജയിക്കുമെന്നായിരുന്നു രാവിലെ പ്രതീക്ഷിച്ചിരുന്നതെന്ന് ഫലം പുറത്തുവന്നതിന് ശേഷം കെ.വി തോമസ് പ്രതികരിച്ചിരുന്നു. കെ റെയിലിനെ ജനം അം​ഗീകരിക്കുന്നില്ലെന്ന് പറയാൻ സാധിക്കില്ല. എൽഡിഎഫിന്റെ തോൽവിയെക്കുറിച്ച് പഠിച്ചതിന് ശേഷം പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button