എറണാകുളം: തൃക്കാക്കരയില്‍ യുഡിഎഫ് വ്യക്തമായ മുന്നേറ്റം തുടരുന്നതിനിടയില്‍ മഹാരാജാസിന് മുന്നില്‍ കെ.വി.തോമസിനെതിരെ മുദ്രാവാക്യം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് വേദിയിലെത്തിയതുള്‍പ്പെടെ ഉയര്‍ത്തിയാണ് കെ.വി.തോമസിനെതിരെ മുദ്രാവാക്യം മുഴക്കി പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്.
പി.ടി.തോമസിന്റെ മരണം മൂലം നടന്ന ഉപതിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ ഭാര്യ ഉമാ തോമസ് (യുഡിഎഫ്), ഡോ. ജോ ജോസഫ് (എൽഡിഎഫ്), എ.എൻ.രാധാകൃഷ്ണൻ (എൻഡിഎ) എന്നിവരാണ് ഏറ്റുമുട്ടിയത്. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും മണ്ഡലത്തിൽ തമ്പടിച്ചു പ്രചാരണം നടത്തിയിരുന്നതിനാൽ ഫലം എൽഡിഎഫിനും യുഡിഎഫിനും നിർണ്ണായകമായിരുന്നു.
അതേസമയം വിഷയത്തിൽ പ്രതികരിച്ചു സിപിഎം ജില്ലാ സെക്രട്ടറി സി.എന്‍.മോഹനന്‍ രംഗത്തെത്തി. അപ്രതീക്ഷിതമാണ് ഈ തെരഞ്ഞെടുപ്പ് ഫലം. തൃക്കാക്കരയില്‍ തോല്‍ക്കുന്നത് ക്യാപ്റ്റനല്ല, ജില്ലാ കമ്മറ്റിയാണ് തെരഞ്ഞെടുപ്പ് നയിച്ചതെന്നും അദ്ദേഹം പറഞ്ഞു. തൃക്കാക്കര ഫലം ഭരണത്തിന്‍റെ വിലയിരുത്തലാകുമെന്ന് കോടിയേരി പറഞ്ഞിട്ടില്ലെന്നും സി.എന്‍.മോഹനന്‍ ന്യായീകരിച്ചു.
Post Your Comments