കോഴിക്കോട്: അന്യസംസ്ഥാന തൊഴിലാളികളുടെ പണം അപഹരിച്ച സംഘത്തിലെ മൂന്നുപേർ അറസ്റ്റിൽ. തലക്കുളത്തൂർ ചെങ്ങോട്ടുമല കോളനി ചട്ടായി വീട്ടിൽ മുഹമ്മദ് ഫസൽ (30), പന്നിയങ്കര അർഷാദ് മൻസിലിൽ അക്ബർ അലി (25), അരക്കിണർ പി.കെ. ഹൗസിൽ അബ്ദുൽ റാഷിദ് (25) എന്നിവരാണ് പിടിയിലായത്. ഒരാൾ ഓടി രക്ഷപ്പെട്ടു.
കസബ പൊലീസാണ് പ്രതികളെ പിടികൂടിയത്. രക്ഷപ്പെട്ടയാൾക്കായി അന്വേഷണം ശക്തമാക്കിയെന്ന് പൊലീസ് പറഞ്ഞു.
Read Also : സ്പീക്ക് ആപ്പ്: ഇനി മറ്റു ഭാഷകളിലും ലഭ്യം
തൊണ്ടിമുതൽ കണ്ടെത്താൻ ശാസ്ത്രീയ വഴികൾ തേടി വട്ടംകറങ്ങിയ പൊലീസ് പ്രതിയുമായി ആശുപത്രികൾ കയറിയിറങ്ങി. ഒടുവിൽ ഡോക്ടർമാരുടെ സഹായത്തോടെ അപഹരിച്ച മുതലിൽ ഒരുഭാഗം കണ്ടെത്തുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments