ശ്രീനഗർ: ജമ്മു കശ്മീരിൽ കശ്മീരി പണ്ഡിറ്റ് അധ്യാപികയെ ഭീകരർ വെടിവച്ചു കൊന്നു. രജ്നി എന്ന അധ്യാപികയാണ് കൊല്ലപ്പെട്ടത്. കുഗാമിലെ ഗോപാൽപുരയിലാണ് സംഭവം നടന്നത്.
വെടിയേറ്റ രജ്നിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കശ്മീരിൽ പണ്ഡിറ്റുകൾക്കു നേരെയുള്ള അതിക്രമം വർധിച്ചു വരികയാണ്. ഈ മാസത്തിൽ താഴ്വരയിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ പണ്ഡിറ്റാണിവർ.
പ്രദേശത്ത് തീവ്രവാദികൾക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ആക്രമണ സാധ്യത മുൻനിർത്തി ഈ മേഖല മുഴുവൻ അടച്ചിടുകയും ചെയ്തു. ഈ മാസത്തിൽ തന്നെ കശ്മീരി പണ്ഡിറ്റായ രാഹുൽ ഭട്ട് കൊല്ലപ്പെട്ടിരുന്നു. ഇതു കൂടാതെ, പോലീസുകാരായ 3 ഉദ്യോഗസ്ഥരും നാലു പൗരന്മാരും ഇതിന് മുൻപുണ്ടായ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ട്.
Post Your Comments