MalappuramLatest NewsKeralaNewsBusiness

സംസ്ഥാനത്ത് പാൽപ്പൊടി നിർമ്മാണ യൂണിറ്റ് ആരംഭിക്കാനൊരുങ്ങി മിൽമ

100 കോടി രൂപ മുതൽ മുടക്കിലാണ് പാൽപ്പൊടി നിർമ്മാണ യൂണിറ്റ് ആരംഭിക്കുന്നത്

മലപ്പുറം: സംസ്ഥാനത്ത് പുതിയ പദ്ധതി ആരംഭിക്കാൻ ലക്ഷ്യമിട്ട് മിൽമ. സംസ്ഥാനത്തെ ഏക പാൽപ്പൊടി യൂണിറ്റ് നിർമ്മിക്കാനാണ് മിൽമയുടെ തീരുമാനം. റിപ്പോർട്ടുകൾ പ്രകാരം, 100 കോടി രൂപ മുതൽ മുടക്കിലാണ് പാൽപ്പൊടി നിർമ്മാണ യൂണിറ്റ് ആരംഭിക്കുന്നത്.

മലപ്പുറം ജില്ലയിലെ വളാഞ്ചേരിക്കടുത്തെ മൂർക്കനാട് എന്ന സ്ഥലത്താണ് യൂണിറ്റ് നിർമ്മിക്കുക. മലബാറിൽ ഡയറി പ്ലാന്റ് ഇല്ലാത്ത ഏക ജില്ല മലപ്പുറമാണ്. 12.5 ഏക്കറിൽ സ്ഥാപിക്കുന്ന യൂണിറ്റ് അടുത്ത വർഷം മാർച്ചോടെ തുടങ്ങാനാകുമെന്നാണ് മിൽമ അധികൃതരുടെ വിലയിരുത്തൽ. മെഗാ പൗഡർ യൂണിറ്റ് ആരംഭിക്കുന്നതോടെ കേരളത്തിലെ ആദ്യത്തെ പാൽപ്പൊടി നിർമ്മാതാക്കളായി മിൽമ മാറും.

Also read: മുടി കളർ ചെയ്യാൻ ആഗ്രഹിക്കുന്നവർ അറിയാൻ

ആധുനിക പാൽപ്പൊടി നിർമ്മാണ യന്ത്രങ്ങളുടെ ചിലവ് 51 രൂപയാണ്. സ്വീഡിഷ് ബഹുരാഷ്ട്ര കമ്പനിയായ ടെട്രാ പാക്കാണ് യന്ത്രങ്ങൾ നിർമ്മിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button