കോഴിക്കോട്: കരിപ്പൂരിൽ വന്‍ സ്വര്‍ണ്ണ വേട്ട. ഒന്നര കോടി രൂപ വില വരുന്ന സ്വർണ്ണവും, മിശ്രിത രൂപത്തിലുള്ള 974 ഗ്രാം സ്വര്‍ണ്ണവുമാണ് പോലീസ് പിടികൂടിയത്. ദുബായിൽ നിന്നെത്തിയ തലശ്ശേരി സ്വദേശി ഗഫൂറും താമരശ്ശേരി സ്വദേശി ഫൗസികുമാണ് പോലീസ് പിടിയിലായത്. മൈക്രോ ഒവനിലും, ക്യാപ്സൂളുകളാക്കിയും ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണമാണ് പിടികൂടിയത്.
മൈക്രോ ഓവന്റെ ട്രാന്‍സ്ഫോമറിനുള്ളില്‍ അറയുണ്ടാക്കി അതിനുള്ളില്‍ സ്വര്‍ണ്ണകട്ടി വെച്ച ശേഷം ഇരുമ്പ് പാളികള്‍ വെല്‍ഡ് ചെയ്ത് ഭദ്രമാക്കിയ നിലയിലായിരുന്നു ഗഫൂര്‍ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്. 974 ഗ്രാം സ്വർണ്ണം 4 ക്യാപ്സൂളുകളാക്കി ശരീരത്തിന്റെ രഹസ്യ ഭാഗത്ത് ഒളിപ്പിച്ചായിരുന്നു ഫൗസിക് സ്വർണ്ണം കടത്തിയത്.
പോലീസിന്റെ വിശദമായ ചോദ്യം ചെയ്യലിലാണ് ഇരുവരും കുറ്റസമ്മതം നടത്തിയത്. ഇരുവരെയും കസ്റ്റഡിയിലെടുത്ത് പോലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്. കഴിഞ്ഞ രണ്ട് മാസത്തിനിടെ 32 കേസുകളില്‍ നിന്നായി പതിനഞ്ചര കോടി രൂപ വില വരുന്ന മുപ്പത് കിലോ സ്വര്‍ണ്ണമാണ് പോലീസ് പിടിച്ചെടുത്തത്.
Post Your Comments