ThiruvananthapuramLatest NewsKeralaNattuvarthaNews

കിടപ്പുരോഗികൾക്ക് സാന്ത്വനവുമായി ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്ത്

തിരുവനന്തപുരം: കിടപ്പുരോഗികൾക്ക് സംഗീതത്തിൻറെ സാന്ത്വന സ്പർശവുമായി പിന്നണി ഗായകൻ പട്ടം സനിത്ത്. ആയുർവേദ മെഡിക്കൽ കോളേജ് പഞ്ചകർമ്മ ആശുപത്രി വകുപ്പ് മേധാവി ഡോ.ടി.കെ സുജന്റെ ക്ഷണം സ്വീകരിച്ചാണ്, കിടപ്പുരോഗികൾക്ക് സംഗീതത്തിൻറെ സാന്ത്വന സ്പർശവുമായി പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്ത് എത്തിയത്. ഓരോ ഗാനവും കരഘോഷത്തോടും പുഞ്ചിരിയോടും സ്വീകരിച്ച ഇവർ ഈ ഗായകനെ സന്തോഷാശ്രുക്കൾ പൊഴിച്ചാണ് യാത്രയാക്കിയത്.

തിരുവനന്തപുരം ഗവ. ആയുർവേദ പഞ്ചകർമ്മ ആശുപത്രിയിലെ കിടപ്പുരോഗികളെ കാണാനെത്തിയ ഗായകൻ പട്ടം സനിത്ത് വാർഡുകൾ സന്ദർശിച്ച് ‘ഒന്നിനി, ശ്രുതി താഴ്ത്തി, പാടുക പൂങ്കുയിലേ’, ‘അല്ലിയാമ്പൽ കടവിലെന്നരയ്ക്കു വെള്ളം’, ‘പ്രിയമുള്ളവളേ’, ‘പതിനാലാം രാവുദിച്ചത് മാനത്തോ’, തുടങ്ങിയ ഗാനങ്ങൾ രോഗികൾക്കായി ആലപിച്ചു. രോഗികളുടെ നിലവിലെ അവസ്ഥയെക്കുറിച്ച് ചോദിച്ചറിഞ്ഞും, വിശേഷങ്ങൾ പങ്കുവെച്ചുമാണ് സനിത്ത് മടങ്ങിയത്. ആശുപത്രിയിലെ ഡോക്ടർമാരും, മറ്റ് ജീവനക്കാരും രോഗികളുടെ കൂട്ടിരിപ്പുകാരും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.

shortlink

Post Your Comments


Back to top button