ശ്രീനഗർ: ജമ്മു കശ്മീരിൽ കശ്മീരി പണ്ഡിറ്റ് വംശജയായ അധ്യാപിക കൊല്ലപ്പെട്ട സംഭവത്തിൽ വിവാദ പ്രസ്താവന നടത്തി ഫാറൂഖ് അബ്ദുള്ള. ഈ കൊലപാതകത്തെ ചൂണ്ടിക്കാട്ടി ‘ഇനി എല്ലാവരും കൊല്ലപ്പെടും’ എന്നാണ് അദ്ദേഹം പറഞ്ഞത്. സമൂഹത്തിൽ ഭീതി സൃഷ്ടിക്കുന്ന വിധത്തിലാണ് അബ്ദുള്ള മാധ്യമങ്ങളോട് പ്രതികരിച്ചത്.
കുഗാമിലെ ഗോപാൽപോരയിൽ രജ്നി എന്ന അധ്യാപികയാണ് കൊല്ലപ്പെട്ടത്. വെടിയേറ്റ രജ്നിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. പ്രദേശത്ത് തീവ്രവാദികൾക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
ഈ കൊലപാതകത്തെ തുടർന്ന് കശ്മീരിൽ പ്രതിഷേധം ശക്തമായിരിക്കുകയാണ്. കൊലപാതകം നടന്ന പ്രദേശത്ത് കൂടുതൽ സൈന്യം വിന്യസിച്ചിട്ടുണ്ടെന്ന റിപ്പോർട്ടുകളാണ് ലഭിക്കുന്നത്. തുടർച്ചയായി കശ്മീരി പണ്ഡിറ്റുകൾ കൊല്ലപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഈ മാസത്തിൽ തന്നെ കശ്മീരി പണ്ഡിറ്റായ രാഹുൽ ഭട്ട് കൊല്ലപ്പെട്ടിരുന്നു.
Post Your Comments