
കോട്ടയം: കൂട്ടുകാര്‍ക്കൊപ്പം ആറ്റില്‍ കുളിക്കാനിറങ്ങിയ 16കാരനെ കാണാതായി. പരുത്തുംപാര ചെറിയകുന്ന് സജിയുടെ മകന്‍ അഖിലിനെയാണ് കാണാതായത്.
പനച്ചിക്കാട് വെള്ളുത്തുരുത്തിയില്‍ ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. വെള്ളുത്തുരുത്തി പാലത്താലുങ്കല്‍ കടവില്‍ കൊടുരാറിന്റെ കൈവഴിയിലാണ് അപകടമുണ്ടായത്. അഖിലും നാല് സുഹൃത്തുക്കളും ചേര്‍ന്ന് കുളിക്കാന്‍ ഇറങ്ങുകയായിരുന്നു. ഇതിനിടെ അഖില്‍ വെള്ളത്തില്‍ വീണ് കാണാതായി. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ ബഹളം വച്ചതോടെ നാട്ടുകാര്‍ ഓടിയെത്തി തെരച്ചില്‍ നടത്തിയെങ്കിലും അഖിലിനെ കണ്ടെത്താനായില്ല.
Read Also : ടെലികോം രംഗത്തേക്ക് ചുവടുവയ്ക്കാൻ ആമസോൺ
കോട്ടയത്തു നിന്നുള്ള അഗ്‌നിരക്ഷാസംഘം സ്ഥലത്തെത്തി. പനച്ചിക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയി മാത്യുവിന്റെ നേതൃത്വത്തിൽ തെരച്ചിൽ പുരോഗമിക്കുകയാണ്.
Post Your Comments