അനൂപ് പന്തളം സംവിധാനം ചെയ്ത്, ഉണ്ണി മുകുന്ദൻ നിർമ്മിക്കുന്ന ‘ഷഫീഖിന്റെ സന്തോഷം’ എന്ന ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ച് നടൻ ഉണ്ണി മുകുന്ദൻ. ഉണ്ണി മുകുന്ദന്റെ രണ്ടാമത്തെ നിർമ്മാണ സംരംഭമാണിത്. ആദ്യം നിർമ്മിച്ച മേപ്പടിയാനെതിരെ നിരവധി ആരോപണങ്ങൾ ഉയർന്നുവന്നിരുന്നു. ഈ സാഹചര്യത്തിൽ ഷഫീഖിന്റെ സന്തോഷമെന്ന ചിത്രത്തെ കുറിച്ച് ഉയര്‍ന്നു വന്നേക്കാവുന്ന വിവാദങ്ങളെ കുറിച്ചും ഉണ്ണി മുകുന്ദൻ പ്രതികരിക്കുന്നു. മേപ്പടിയാനിൽ ആംബുലന്‍സ് കണ്ടപ്പോൾ രാഷ്ട്രീയം പറഞ്ഞവർ ‘ഷഫീഖില്‍’ എന്ത് കണ്ടുപിടിക്കുമെന്ന ക്യൂരിയോസിറ്റി തനിക്കുണ്ടെന്ന് താരം പറയുന്നു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഉണ്ണി മുകുന്ദൻ.
Also Read:വാളുമായി റാലി നടത്തിയവർക്കെതിരെ കേസ്, മത സ്പർധയ്ക്ക് ശ്രമിച്ചുവെന്ന് പോലീസ്
‘സിനിമയെ ഭയങ്കരമായി ക്രിട്ടിക്കലി അനലൈസ് ചെയ്യാന്‍ പോകുന്നവര്‍ ഈ സിനിമയെ എങ്ങനെ കാണുമെന്ന് അറിയില്ല. മേപ്പടിയാനില്‍ ഒരു ആംബുലന്‍സ് കണ്ടപ്പോള്‍ അതിനെ പൊളിറ്റിക്കലി വേറെ ലെവലില്‍ കൊണ്ടുപോയിട്ടുണ്ട്. അങ്ങനെ ആണെങ്കില്‍ ഇതില്‍ എന്തൊക്കെ കണ്ടുപിടിക്കുമെന്നാണ് എന്റെ ക്യൂരിയോസിറ്റി. ആ കാര്യത്തില്‍ ഞാന്‍ കൂടുതല്‍ എക്‌സൈറ്റഡാണ്. ഈ പടം വന്നുകഴിഞ്ഞാല്‍ ഞാന്‍ പോലും കാണാത്ത എന്ത് ആംഗിളാണ് അവര്‍ കാണുന്നതെന്ന് അറിയാന്‍ കാത്തിരിക്കുകയാണ്’, ഉണ്ണി മുകുന്ദൻ പറഞ്ഞു.
ഷഹീന്‍ സിദ്ധിക്ക്, മിഥുന്‍ രമേഷ്, സ്മിനു സിജോ, ബോബന്‍ സാമുവല്‍, ഹരീഷ് പേങ്ങന്‍, അസീസ് നെടുമങ്ങാട്, പൊള്ളാച്ചി രാജാ, ജോര്‍ഡി പൂഞ്ഞാര്‍ തുടങ്ങിയ താരങ്ങളും ഈ ചിത്രത്തിന്റെ താരനിരയില്‍ ഉണ്ട്. ഫാമിലിക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള ചിത്രമാണ് ഷെഫീഖിന്റെ സന്തോഷമെന്ന് താരം പറയുന്നു. ഉണ്ണിമുകുന്ദന്‍, മനോജ് കെ. ജയന്‍, ബാല, ദിവ്യ പിള്ള, ആത്മിയ രാജന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അനൂപ് പന്തളമാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
Post Your Comments