KeralaLatest NewsNews

വാളുമായി റാലി നടത്തിയവർക്കെതിരെ കേസ്, മത സ്പർധയ്ക്ക് ശ്രമിച്ചുവെന്ന് പോലീസ്

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വി.എച്ച്.പി സംഘടിപ്പിച്ച റാലിക്കെതിരെ കേസെടുത്ത് പോലീസ്. ആര്യങ്കോട് പോലീസ് ആണ് ആണ് സ്വമേധയാ കേസെടുത്തിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോയുടെയും ചിത്രങ്ങളുടെയും അടിസ്ഥാനത്തിലാണ് കേസ്. ആയുധ നിയമപ്രകാരമാണ് വി.എച്ച്.പിക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. മത സ്പർധയ്ക്ക് ശ്രമിച്ചുവെന്ന കുറ്റവും ചുമത്തി.

അതേസമയം, വാളുമായി പെൺകുട്ടികൾ റാലി നടത്തിയ സംഭവത്തിനെതിരെ രൂക്ഷ വിമർശനമുയർന്നിരുന്നു. ടി.എന്‍ പ്രതാപന്‍ എം.പി അടക്കമുള്ളവർ ഇതിനെതിരെ രംഗത്ത് വന്നിരുന്നു. ആയുധമേന്തി ദുര്‍ഗാവാഹിനി പ്രവര്‍ത്തകര്‍ റാലി നടത്തിയതിനെതിരെ ചില സംഘടനകളും രംഗത്ത് വന്നു. ഇത്തരം ആപല്‍ക്കരമായ പ്രകടനങ്ങളും പ്രദര്‍ശനങ്ങളും കേരളത്തില്‍ തുടരുന്നത് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ പിടിപ്പുകേടുകൊണ്ടാണെന്ന് പ്രതാപന്‍ പറഞ്ഞു. ഭീതി വിതച്ചും കൊയ്തും വര്‍ഗീയവാദികള്‍ നാടിനെ നശിപ്പിക്കുന്നത് എങ്ങനെ അംഗീകരിക്കാൻ കഴിയുമെന്നും അദ്ദേഹം ചോദിച്ചു.

Also Read:സിവിൽ സർവീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു: ആദ്യ നൂറ് റാങ്കിൽ മലയാളികളും

വാളുകളേന്തി പെൺകുട്ടികൾ നടത്തിയ പ്രകടനത്തെ ​ഗായകൻ ഹരീഷ് ശിവരാമകൃഷ്ണനും വിമർശിച്ചിരുന്നു. കുട്ടികളുടെ കയ്യിൽ വാൾ ആല്ല പുസ്തകമാണ് കൊടുക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. പകയും വിദ്വേഷവും പ്രതികാരത്തിനും പകരം സമാധാനവും സാഹോദര്യവുമാണ് പറഞ്ഞുകൊടുക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ദിവസം നെയ്യാറ്റിൻകരയിൽ നടന്ന വി.എച്ച്.പി റാലിയിൽ ആണ് പെൺകുട്ടികൾ വാളുകളേന്തി പ്രകടനം നടത്തിയത്. നെയ്യാറ്റിൻകര കീഴാറൂറിലാണ് ആയുധമേന്തി വി.എച്ച്.പി വനിത വിഭാഗമായ ദുർഗാവാഹിനിയുടെ പഥസഞ്ചലനം നടന്നത്. ദുർഗാവാഹിനി ആയുധ പരിശീലന ക്യാമ്പിന്റെ സമാപനത്തോടനുബന്ധിച്ചായിരുന്നു പ്രകടനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button