Latest NewsKeralaNews

റിസ്വാനയുടെ മരണം: ഭര്‍തൃപിതാവ് അഹമ്മദ് പോലീസ് കസ്റ്റഡിയില്‍

മേയ് ആദ്യവാരമാണ് റഫീഖിന്റെ മകള്‍ റിസ്വാനയെ കൈനാട്ടിയിലെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

അഴിയൂര്‍: ഭർതൃ ഗൃഹത്തിലെ പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്‌ത കോഴിക്കോട് അഴിയൂര്‍ സ്വദേശി റിസ്വാനയുടെ മരണത്തില്‍ നിർണ്ണായക കണ്ടെത്തൽ. കേസിൽ ഭര്‍തൃപിതാവ് അഹമ്മദിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ആത്മഹത്യാപ്രേരണ, സ്ത്രീകള്‍ക്കെതിരായ ക്രൂരത എന്നീ കുറ്റങ്ങള്‍ ചുമത്തി ഭര്‍ത്താവ് ഷംനാസ്, പിതാവ്, മാതാവ്, സഹോദരി എന്നിവരെ പ്രതിചേര്‍ത്ത് ജില്ലാ ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു.

Read Also: പ്രസവിച്ചിട്ട് 28 ദിവസം മാത്രം : യുവതി വീടിനുള്ളിൽ ജീവനൊടുക്കി

മേയ് ആദ്യവാരമാണ് റഫീഖിന്റെ മകള്‍ റിസ്വാനയെ കൈനാട്ടിയിലെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭര്‍തൃവീട്ടിലെ അലമാരയില്‍ തൂങ്ങിമരിച്ചെന്നായിരുന്നു നാട്ടുകാര്‍ റിസ്വാനയുടെ വീട്ടില്‍ അറിയിച്ചിരുന്നത്. മരണവിവരം ഭര്‍തൃവീട്ടുകാര്‍ പറയാതിരുന്നതിലും ആശുപത്രിയില്‍ ഭര്‍തൃവീട്ടുകാര്‍ ഇല്ലാതിരുന്നതിലും ദുരൂഹതയുണ്ടെന്നാണ് റിസ്വാനയുടെ കുടുംബത്തിന്റെ ആരോപണം. വിവാഹം കഴിഞ്ഞ് രണ്ടുവര്‍ഷം കഴിഞ്ഞും റിസ്വാന ഭര്‍തൃവീട്ടില്‍ നിരന്തരം പീഡനത്തിനിരയായെന്ന് വീട്ടുകാര്‍ ആരോപിക്കുകയും പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button