MollywoodLatest NewsKeralaNewsEntertainment

എനിക്കു ചൂടെടുക്കുന്നുണ്ട്, ഞാൻ ചെറിയ സ്കർട്ട് ഇടാനാണ് ആഗ്രഹിക്കുന്നത്: നിങ്ങൾക്ക് ചുരിദാർ ഇടണമെങ്കിൽ ഇട്ടോയെന്ന് റിമ

ഇവിടെ മറ്റുള്ളവർ എന്തു പറയും എന്നുനോക്കി വസ്ത്രം ധരിക്കും, അത് എങ്ങനെ ശരിയാകും?

താരങ്ങൾ പലപ്പോഴും സൈബർ ആക്രമണത്തിന് ഇരയാകുന്നത് വസ്ത്രത്തിന്റെ പേരിലാണ്. ശരീര ഭാഗങ്ങൾ കാണുന്ന തരത്തിൽ, ഇറക്കം കുറഞ്ഞ വസ്ത്രങ്ങൾ ധരിക്കുന്ന താരങ്ങൾക്ക് ഉപദേശവുമായി സദാചാര ആങ്ങളമാർ രംഗത്ത് എത്തും. മാസങ്ങൾക്ക് മുൻപ് സിനിമാ മേഖലയിലെ ലൈംഗിക ചൂഷണത്തെക്കുറിച്ചു റിമ തുറന്ന് പറഞ്ഞ വാക്കുകൾക്ക് പകരം സോഷ്യൽ മീഡിയ ആഘോഷിച്ചത് റിമയുടെ വസ്ത്രമായിരുന്നു.

തുട വരെ കാണുന്ന വസ്ത്രം ധരിച്ചു പൊതുവേദിയിൽ എത്തിയ റിമയ്ക്ക് നേരെ അധിക്ഷേപങ്ങളും ഉയർന്നിരുന്നു. ഇപ്പോഴിതാ, തന്റെ ഇഷ്ട വസ്ത്രങ്ങളെക്കുറിച്ച് താരം പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുന്നു.

read also: ‘റിമ കല്ലിങ്കലിനെ ഭർത്താവ് ആഷിഖ് സംരക്ഷിക്കട്ടെ’ എന്നാണ് ചിലരുടെ നിലപാട്: റിമ പറയുന്നു

‘അതു പൂർണമായും കാലാവസ്ഥയെ ആശ്രയിച്ചിരിക്കും. തണുപ്പുള്ള പ്രദേശത്ത് പോകുമ്പോൾ ചൂടു നൽകുന്ന വസ്ത്രങ്ങളിടും. വിദേശത്തുള്ള പലരും കാലാവസ്ഥ നോക്കിയിട്ടാണ് എന്തു ഡ്രസ്സ് ധരിക്കണമെന്നു തീരുമാനിക്കുന്നത്. ഇവിടെ മാത്രം മറ്റുള്ളവർ എന്തു പറയും എന്നുനോക്കി വസ്ത്രം ധരിച്ചാൽ എങ്ങനെ ശരിയാകും?

എനിക്കു ചൂടെടുക്കുന്നുണ്ട്. ഞാൻ ചെറിയ സ്കർട്ട് ഇടാനാണ് ആഗ്രഹിക്കുന്നത്. നിങ്ങൾക്ക് ചുരിദാറാണോ ഇടേണ്ടത്. ഇട്ടോ, എനിക്കൊരു പ്രശ്നവുമില്ലെന്നേ. പക്ഷേ, ഞാൻ എന്തു ധരിക്കണമെന്നത് എന്റെ തീരുമാനമാണ്. നിങ്ങൾക്കതിൽ അഭിപ്രായം പറയാൻ അവകാശമില്ല.’- റിമ പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button